ന്യൂഡല്‍ഹി: ഇന്ത്യയുടെ വളർച്ച അനുമാനം കുറച്ച് ഐ.എം.എഫ്. 8.2 ശതമാനമായാണ് വളർച്ച അനുമാനം ഐ.എം.എഫ് കുറച്ചത്. ഒന്‍പത് ശതമാനത്തില്‍ നിന്നാണ് 8.2 ശതമാനമാക്കിയത്. ജനുവരിയിലെ വളർച്ച അനുമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഐ.എം.എഫിന്‍റെ പ്രവചനങ്ങളിൽ ഏറ്റവും കുത്തനെയുള്ള കുറവാണിത്.
ഐ.എം.എഫ് ചൊവ്വാഴ്‌ച പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2021-22 ല്‍ പ്രതീക്ഷിക്കുന്ന 1.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ധനകമ്മി 3.1 ശതമാനമായിരിക്കും. രാജ്യത്തിന്‍റെ 2023-2024 ല്‍ ജി.ഡി.പി വളര്‍ച്ച പ്രവചനം 7.1 ശതമാനത്തില്‍ നിന്നും 6.9 ശതമാനമായി വെട്ടിക്കുറച്ചു.
2022 സാമ്പത്തിക വര്‍ഷത്തിലെ ആഗോള വളര്‍ച്ച അനുമാനം നേരത്തേയുള്ള 4.4 ശതമാനത്തില്‍ നിന്നും 3.6 ശതമാനക്കിയും കുറച്ചു. റഷ്യ- യുക്രൈന്‍ യുദ്ധം ദീര്‍കാലാടിസ്ഥാനത്തില്‍ ഉപഭോഗത്തെ ബാധിക്കും. എണ്ണ ഇറക്കുമതിക്കാരില്‍ യുദ്ധം സൃഷ്‌ടിക്കുന്ന പ്രതിസന്ധിയുടെ അലയൊലികൾ ഏല്‍ക്കാനിടയുണ്ട്. ലോകമെമ്പാടുമുള്ള സാമ്പത്തിക വീണ്ടെടുക്കലിനെ യുദ്ധം പിന്നോട്ടടിക്കുന്നുവെന്നും ഐ.എം.എഫ് പറയുന്നു.