ന്യൂഡൽഹി: ഡൽഹിയിലും ഉത്തർപ്രദേശിന്‍റെ ചില ഭാഗങ്ങളിലും ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. കിഴക്കൻ ഡൽഹി, ഇന്ദ്രപുരം, പിൽഖുവ, ചപ്രൗല, ദാദ്രി, ഖുർജ, ഖൈർ, ജത്താരി (യു.പി) എന്നിവിടങ്ങളിൽ അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ശക്തമായ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. ഉത്തർപ്രദേശിന്‍റെ ചില ഭാഗങ്ങളിൽ ശക്തമായതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും ഐഎംഡി പറഞ്ഞു.
ALSO READ: ജമ്മുവിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി