ETV Bharat / bharat

അപ്പീല്‍ നല്‍കും, അതും നിഷേധിച്ചാല്‍ ഹൈക്കോടതിയിലേക്കെന്ന് ടിഎന്‍ പ്രതാപന്‍ - ലക്ഷദ്വീപ് വിഷയം

എംപിമാർ സമർപ്പിച്ച അപ്പീൽ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ കൂടി നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ടി.എൻ. പ്രതാപനും ഹൈബി ഈഡനും

Lakshadweep administration  Parliament  Union Territory  Congress MP lakshwadeep  TN Prathapan  ടി.എൻ. പ്രതാപൻ  ഹൈബി ഈടൻ  ലക്ഷദ്വീപ് വിഷയം  കോൺഗ്രസ് നേതാക്കൾ ലക്ഷദ്വീപിലേക്ക്
ടി.എൻ. പ്രതാപൻ
author img

By

Published : Jul 4, 2021, 8:13 PM IST

ലേ : ലക്ഷദ്വീപിലേക്കുള്ള പ്രവേശന അനുമതി നിഷേധിച്ചതിന് പിന്നാലെ അവിടുത്തെ ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ടി.എൻ. പ്രതാപൻ എംപി. തന്‍റെയും ഹൈബി ഈഡന്‍റെയും സന്ദർശനം എങ്ങനെയാണ് ക്രമസമാധാന പ്രശ്‌നമാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. നടപടിക്കെതിരെ അഡ്‌മിനിസ്‌ട്രേറ്റര്‍ക്ക് അപ്പീൽ നൽകും.

അപ്പീൽ അഡ്‌മിനിസ്‌ട്രേറ്ററും നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കും. പാർലമെന്‍റ് അംഗങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് ഭരണകൂട നടപടി. ലക്ഷദ്വീപിൽ സംഭവിക്കുന്നതെന്തെന്ന് മറച്ചുവയ്ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

കോൺഗ്രസ് ഇതില്‍ നിന്ന് പിന്നോട്ടുപോകില്ല. എന്ത് വിലകൊടുത്തും ലക്ഷദ്വീപ് ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.

Also Read: രാജേഷ് റാം ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും ; ദളിത് വോട്ടുബാങ്കില്‍ കണ്ണെറിഞ്ഞ് പാര്‍ട്ടി

സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമായാണ് എംപിമാർ ദ്വീപിലേക്ക് എത്തുന്നതെന്നും ഇവരുടെ സന്ദർശനത്തോടെ ഇവിടുത്തെ കൊവിഡ് കേസുകൾ വർധിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭരണകൂടം ശനിയാഴ്‌ച കോൺഗ്രസ് എംപിമാരായ ഹൈബി ഈഡന്‍റെയും ടി.എൻ. പ്രതാപന്‍റെയും യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.

Also Read: ഇന്ത്യയും അമേരിക്കയും സ്വാതന്ത്ര്യവും മൂല്യങ്ങളും ഒരുപോലെ പങ്കിടുന്നുവെന്ന് മോദി

ലക്ഷദ്വീപിൽ ഏർപ്പെടുത്തിയ പുതിയ പരിഷ്‌കാരങ്ങൾക്കെതിരെ കഴിഞ്ഞ മാസം മുതൽ പ്രതിഷേധങ്ങൾ നടന്നുവരികയാണ്. ദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപ് ജനതയുടെ താത്പര്യങ്ങൾക്ക് എതിരെയാണ് പ്രവർത്തിക്കുന്നതെന്ന് ലക്ഷദ്വീപ് ജനതയും പ്രതിപക്ഷവും കേരളത്തിൽ നിന്നടക്കമുള്ള രാഷ്‌ട്രീയ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.