ന്യൂഡൽഹി : ഡൽഹിയിലെ ഭജൻപുരയിൽ 45 കാരനെ വീടിന് സമീപത്തുവച്ച് കുത്തിക്കൊന്നു. ഡൽഹിയിൽ ഐസ്ക്രീം വ്യാപാരിയായ ഡാംകീൻ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച രാത്രി വൈകിയാണ് സംഭവം.
ഡാംകീൻ തന്‍റെ വീടിന് സമീപം നിൽക്കുമ്പോൾ ഏതാനും പേർ മോട്ടോർ സൈക്കിളിൽ വരികയും പിന്നീട് കാൽനടയായി ഡാംകീനെ പിന്തുടരുകയുമായിരുന്നു. തുടർന്ന് അദ്ദേഹത്തെ കുത്തിയശേഷം ഇരുചക്രവാഹനത്തിൽ കയറി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
Also read: തര്‍ക്കം കൊലപാതക ശ്രമത്തില്‍ കലാശിച്ചു ; ബി.ജെ.പി പ്രവർത്തകന് ഏഴുവർഷം കഠിന തടവും പിഴയും
കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്നും പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.