ETV Bharat / bharat

ശ്രീനഗര്‍ കലക്‌ടറുടെ വധു ഡോക്‌ടറാണ് ; അഥർ - മെഹ്‌റിൻ വിവാഹം ആഘോഷിച്ച് സോഷ്യല്‍ മീഡിയ - ടീന ദാബിയായിരുന്നു അഥർ ആമിർ ഖാന്‍റെ ആദ്യ ഭാര്യ

ഐഎഎസ് ഉദ്യോഗസ്ഥയായ ടീന ദാബിയായിരുന്നു അഥർ ആമിർ ഖാന്‍റെ ആദ്യ ഭാര്യ. ഇരുവരും വേര്‍പിരിഞ്ഞതോടെയാണ് ഇദ്ദേഹം ഡോക്‌ടറായ മെഹ്‌റിൻ ഖാസിയെ വിവാഹം ചെയ്‌തത്

Athar Aamir Khan  Athar Aamir Khan marriage  Athar Aamir Khan Marriage Video  ias tina dabi first husband  athar aamir khan married with dr mehreen qazi  Athar Aamir Khan second wife  IAS Athar Aamir Khan second wife  Who is Athar Aamir Khan second wife  Who is Dr Mehreen Qazi  Who is Mehreen Qazi  ശ്രീനഗര്‍ കലക്‌ടറുടെ വധു ഡോക്‌ടറാണ്  അഥർ മെഹ്‌റിൻ വിവാഹം  ശ്രീനഗർ  ടീന ദാബിയായിരുന്നു അഥർ ആമിർ ഖാന്‍റെ ആദ്യ ഭാര്യ
ശ്രീനഗര്‍ കലക്‌ടറുടെ വധു ഡോക്‌ടറാണ്; അഥർ - മെഹ്‌റിൻ വിവാഹം ആഘോഷിച്ച് സോഷ്യല്‍ മീഡിയ
author img

By

Published : Oct 3, 2022, 10:59 PM IST

Updated : Oct 3, 2022, 11:07 PM IST

ശ്രീനഗർ : ഒരു ഐഎഎസുകാരന്‍റെ പുനര്‍വിവാഹം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. കശ്‌മീര്‍ സ്വദേശിയായ അഥർ ആമിർ ഖാനാണ് കലക്‌ടര്‍ കക്ഷി. ഡോക്‌ടറായ മെഹ്‌റിൻ ഖാസിയെയാണ് ഈ ശ്രീനഗര്‍ കലക്‌ടര്‍ വിവാഹം ചെയ്‌തത്.

അഥർ - മെഹ്‌റിൻ വിവാഹം ആഘോഷിച്ച് സോഷ്യല്‍ മീഡിയ

നെറ്റിസണ്‍സ് നെഞ്ചിലേറ്റിയ ഐഎഎസ് ഉദ്യോഗസ്ഥയായ ടീന ദാബിയുമായി 2018ൽ വിവാഹം ചെയ്‌തതോടെയാണ് അഥർ ശ്രദ്ധേയനായത്. ദാബിയുമായുള്ള വേർപിരിയലിന് ശേഷമാണ് രണ്ടാം വിവാഹം. അഥര്‍ - മെഹ്‌റിൻ ജോഡികളുടെ രണ്ടര മിനിറ്റിലധികമുള്ള മനോഹരമായ കല്യാണ വീഡിയോ സോഷ്യല്‍ മീഡിയ ഇപ്പോള്‍ കൊണ്ടാടുകയാണ്.

വധു 'തലച്ചോറുള്ള സുന്ദരി': ഇരുവരും ഏതാനും മാസങ്ങൾ ഡേറ്റിങ് നടത്തിയ ശേഷം ഒക്‌ടോബർ ഒന്നിനാണ് ജീവിതത്തില്‍ ഒന്നിച്ചത്. ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ന്യൂഡൽഹിയിലെ രാജീവ് ഗാന്ധി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്‍ററിലെ ഡോക്‌ടറും ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറുമാണ് വധു. മെഹ്‌റിന് നെറ്റിസൺസിന്‍റെ വിശേഷണം 'തലച്ചോറുള്ള സുന്ദരി' എന്നാണ്. യുകെയിൽ നിന്നും ജർമനിയിൽ നിന്നുമാണ് വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയത്.

റാങ്ക്, പ്രണയം, വിവാഹം...: 2015ലെ യുപിഎസ്‌സി പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കുകയും പിന്നീട് ഒന്നാം റാങ്കുകാരിയായ ടീന ദാബിയെ വിവാഹം കഴിക്കുകയും ചെയ്‌തതോടെയാണ് അഥർ അസാധാരണമായ പ്രശസ്‌തി നേടിയത്. ഉത്തരാഖണ്ഡിലെ മുസോറിയിലുള്ള ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്‌മിനിസ്ട്രേഷനിൽ (എൽബിഎസ്എൻഎഎ) പരിശീലനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.

പരിശീലനം പൂർത്തിയാക്കിയ ശേഷം, 2018ൽ അവർ വിവാഹിതരായി. തുടർന്ന് ഇരുവരും മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഒരുപാടുനാള്‍ നിറഞ്ഞുനിന്നിരുന്നു. ഒരുമിച്ച് തുടരാനാവില്ല എന്ന സാഹചര്യത്തെ തുടര്‍ന്ന് രണ്ടുപേരും കൈകൊടുത്തുപിരിയുകയായിരുന്നു. 2020 നവംബറിലാണ് ഇരുവരും വിവാഹമോചനത്തിന് ഫയല്‍ ചെയ്‌തത്. 2021 നവംബറിലാണ് പിരിഞ്ഞത്. ശേഷം, 2022 ഏപ്രിലിൽ രാജസ്ഥാൻ കേഡറിൽ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് ഗാവണ്ടെയെ ടീന ദാബി വിവാഹം കഴിച്ചു.

Last Updated : Oct 3, 2022, 11:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.