ETV Bharat / bharat

നവജാതശിശു സ്വകാര്യ ആശുപത്രിയ്‌ക്ക് സമീപം ചാക്കില്‍ ; ഉപേക്ഷിക്കാന്‍ കാരണം ഭിന്നശേഷിയെന്ന് പൊലീസ് - നവജാതശിശു ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയ്‌ക്ക് സമീപത്തെ ചാക്കില്‍

10 ദിവസം പ്രായമുള്ള കുഞ്ഞിനെ തെലങ്കാന നാമ്പള്ളിയിലെ നിലോഫർ ആശുപത്രിയ്‌ക്ക് സമീപമാണ് കണ്ടെത്തിയത്

Newborn found abandoned near Niloufer Hospital in Hyderabad  Hyderabad Newborn found abandoned  Hyderabad todays news  ഹൈദരാബാദ് ഇന്നത്തെ വാര്‍ത്ത  നവജാതശിശു ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയ്‌ക്ക് സമീപത്തെ ചാക്കില്‍  തെലങ്കാന നമ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് ചാക്കില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍
നവജാത ശിശു സ്വകാര്യ ആശുപത്രിയ്‌ക്ക് സമീപത്തെ ചാക്കില്‍; ഉപേക്ഷിക്കാന്‍ കാരണം ഭിന്നശേഷിയെന്ന് പൊലീസ്
author img

By

Published : Apr 4, 2022, 5:34 PM IST

Updated : Apr 4, 2022, 6:23 PM IST

ഹൈദരാബാദ് : തെലങ്കാന നാമ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം പ്ലാസ്റ്റിക് ചാക്കില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 10 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നിലോഫർ ആശുപത്രിയോട് ചേര്‍ന്നാണ് കണ്ടെടുത്തത്. ജീവനക്കാര്‍ ശിശുവിനെ ചികിത്സയ്‌ക്ക് വിധേയമാക്കി.

തെലങ്കാന നാമ്പള്ളിയില്‍ നവജാതശിശുവിനെ സ്വകാര്യ ആശുപത്രിയ്‌ക്ക് സമീപം ചാക്കില്‍ കണ്ടെത്തി

ALSO READ | തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി; പൊതുസ്ഥലത്ത് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ട

ഭിന്നശേഷിയുള്ള കുഞ്ഞിന് മഞ്ഞപ്പിത്ത ബാധയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഭിന്നശേഷി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിശുവിനെ മാതാപിതാക്കൾ ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചവരെ ഉടൻ കണ്ടെത്തുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Apr 4, 2022, 6:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.