ഹൈദരാബാദ്: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൻ്റെ ഭാഗമാകാൻ റോബോട്ടിക് അണുനാശിനി. എച്ച്-ബോട്ടുകളുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഹൈദരാബാദ് സ്വദേശി കിഷൻ ആണ് റോബോട്ടിക് അണുനാശിനി അവതരിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 'അക്കോർഡ്' അന്താരാഷ്ട്ര വേദിയിലും കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ് കിഷൻ.
അണുനാശിനിയായി ഉപയോഗിക്കാവുന്ന തരത്തിലാണ് റോബോട്ടിൻ്റെ രൂപകൽപന. 2.5 ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഇതിൻ്റെ വില. റോബോട്ടിക് ഉൽപന്നങ്ങളുടെ ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണവുമായി കിഷൻ രംഗത്തെത്തിയിരിക്കുന്നത്. 10 വർഷം മുമ്പ് സാങ്കേതിക വിദ്യയിൽ ബിരുദം നേടിയ കിഷൻ 2017 ലാണ് എച്ച്-ബോട്ടുകളുടെ സ്ഥാപകനായത്.