ശ്രീരാംപൂർ (മഹാരാഷ്‌ട്ര) : ശ്രീരാംപൂർ താലൂക്കിലെ ഖൈരി ശിവാരയിൽ ഭാര്യയെയും കുഞ്ഞിനേയും ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. ബൽറാം കുഡാലെ എന്നയാളാണ് നിഷ്‌ഠൂര കൃത്യത്തിന് പിന്നില്‍. ഇയാളുടെ ഭാര്യ അക്ഷദയും മകനുമാണ് കൊല്ലപ്പെട്ടത്.
ട്രക്ക് ഡ്രൈവറായ പ്രതി 2015ലാണ് അക്ഷദയെ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് ട്രക്ക് വാങ്ങാൻ പിതാവിൽ നിന്നും പണം വാങ്ങിത്തരണമെന്നാവശ്യപ്പെട്ട് അക്ഷദയെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.
ശ്രീരാമ നവമിദിനമായ ഇന്നലെ തലയില്‍ മണ്‍വെട്ടിക്കടിച്ചാണ് പ്രതി അക്ഷദയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് അഞ്ച് വയസുകാരനായ മകനെ കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം അക്ഷദയുടെ സഹോദരനെ വീഡിയോ കോളില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
also read: വല്ലപ്പുഴയില്‍ യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്‌റ്റില്‍
"ഞാൻ നിങ്ങളുടെ സഹോദരിയെയും മരുമകളെയും കൊന്നു." എന്നാണ് ഇയാള്‍ അക്ഷദയുടെ സഹോദരനോട് പറഞ്ഞത്. തുടര്‍ന്ന് കൊലപ്പെടുത്തിയതിന്‍റെ ഫോട്ടോയെടുത്ത് ബന്ധുവിന്‍റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്‌തു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.