ഹൈദരാബാദ്: വാറങ്കൽ ജില്ലയിലെ ഗീസുകൊണ്ട മണ്ഡൽ ധർമ്മാരത്ത് ഗവൺമെന്‍റ് ടെക്സ്റ്റൈൽ കോർപ്പറേഷന്റെ (ടെസ്‌കോ) ഗോഡൗണിൽ തിങ്കളാഴ്‌ച വന്‍ തീപിടത്തം. ഗോഡൗണിലെ 30 കോടിയുടെ വസ്തു വകകള്‍ കത്തി നശിച്ചു. വാറങ്കല്‍, ഹനുമാന്‍കൊണ്ട ഭാഗങ്ങളില്‍ നിന്നുള്ള ആറ് അഗ്നി ശമന സേന യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വാറങ്കല്‍, കരിംനഗര്‍ ജില്ലകളിലെ നെയ്ത്തുകാരുടെ പരവതാനി, ടവലുകൾ, ജംപ്‌സ്യൂട്ടുകൾ, ബെഡ് ഷീറ്റുകൾ തുടങ്ങിയവ പൂർണമായും കത്തിനശിച്ചു. വെയര്‍ ഹൗസില്‍ വൈദ്യുതി ലഭിക്കാത്തതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.ഗോഡൗണിന് ചുറ്റുമുള്ള പൊടിയിലും ഉണങ്ങിയ ഇലകളിലും അബദ്ധത്തില്‍ ബീഡിയോ സിഗരറ്റോ കത്തിച്ചിട്ടതാകാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം.
വേനൽക്കാലത്ത് തീപിടിത്തം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഗോഡൗണുടമകൾ ജാഗ്രത പാലിക്കണമെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. വെയർഹൗസ് ഉടമകളും നടത്തിപ്പുകാരും തീപിടത്തത്തിന് ഒരു മുൻകരുതലും എടുത്തിട്ടില്ല. സര്‍ക്കാര്‍ ഹോസ്റ്റലുകളിലേക്കും സ്ക്കൂളുകളിലേക്കും സാധനങ്ങള്‍ നല്‍കിയിരുന്നെങ്കിലും രണ്ട് വര്‍ഷമായി നിരവധി സാധനങ്ങള്‍ വിതരണം ചെയ്യാതെ കെട്ടി കിടക്കുന്നുണ്ട്.
ഒരു ലക്ഷത്തിലെറെ വിലവരുന്ന പരവതാനികളും ഗോഡൗണിലുണ്ടായിരുന്നു. ബത്തുകമ്മ സാരികളും പരവതാനികളും വിതരണം ചെയ്യണമെന്ന നിർദേശവും നടപ്പായിട്ടില്ല. എൽപിജി ഗോഡൗണിന് സമീപം തീ പടർന്നിരുന്നെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമായിരുന്നെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ.
also read: കെമിക്കല്‍ പ്ലാന്‍റില്‍ സ്ഫോടനം; ആറ് തൊഴിലാളികള്‍ മരിച്ചു