മുംബൈ: ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആറി'ലൂടെ അന്താരാഷ്‌ട്ര തലത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ജൂനിയര്‍ എന്‍ടിആര്‍. ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ 'ആര്‍ആര്‍ആറും' 'നാട്ടു നാട്ടു' ഗാനവും സ്വന്തമാക്കിയിരുന്നു. ഇതോടെ 'ആര്‍ആര്‍ആര്‍' താരങ്ങളും ലോകശ്രദ്ധയാകര്‍ഷിച്ചു.
ഇപ്പോഴിതാ ജൂനിയര്‍ എന്‍ടിആര്‍ ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഹൃത്വിക് റോഷനൊപ്പമാകും താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുക. 2019ല്‍ പുറത്തിറങ്ങിയ ഹൃത്വിക്കിന്‍റെ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'വാറി'ന്‍റെ രണ്ടാം ഭാഗമായ 'വാര്‍ 2'ലാണ് ജൂനിയര്‍ എന്‍ടിആര്‍ വേഷമിടുക. സ്‌പൈ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന 'വാര്‍ 2'നായി താരം കരാര്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആദിത്യ ചോപ്രയുടെ യാഷ് രാജ് ഫിലിംസിന്‍റെ ബാനറിലാണ് സിനിമയുടെ നിർമാണം.
'വാറി'ല്‍ കബീർ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുക. ചിത്രത്തില്‍ ജൂനിയർ എൻടിആറുമായി ഹൃത്വിക് ഒരു സുപ്രധാന രംഗത്തിലാകും ഒന്നിക്കുക. വാര്‍ 2ല്‍ പ്രതിനായകന്‍റെ വേഷമാകാം ജൂനിയര്‍ എന്‍ടിആറിന് എന്നും സൂചനയുണ്ട്.
'ബ്രഹ്മാസ്ത്ര' ഉൾപ്പെടെ ബോളിവുഡിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്‌റ്ററുകള്‍ സമ്മാനിച്ച് ചരിത്രമുള്ള അയാൻ മുഖർജിയാണ് ഇവന്‍റ് ഫിലിം സംവിധാനം ചെയ്യുന്നതെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'ബ്രഹ്മാസ്‌ത്ര'.
സിനിമയില്‍ ജൂനിയർ എൻടിആർ ഹൃത്വിക്കുമായി കൊമ്പുകോർക്കുമെന്ന് സിനിമയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 'ഹൃത്വിക്കും ജൂനിയര്‍ എന്‍ടിആറും തമ്മിലുള്ള കടുത്ത പോരാട്ടം തീർച്ചയായും വലിയ സ്‌ക്രീനിലെ ഒരു ആക്ഷൻ കാഴ്‌ചയാണ്. 'വാര്‍' ഇപ്പോൾ ഒരു സത്യമാണ്- ബ്ലൂ പാൻ ഇന്ത്യൻ ഫിലിം. ആദിത്യ ചോപ്രയുടെ ഈ നീക്കം, ഒരു ബോളിവുഡ് സിനയ്‌ക്ക് ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാൻ 'വാർ 2'നെ പ്രാപ്‌തമാക്കുന്നു. കൂടാതെ അത് സിനിമയുടെ ബോക്‌സ് ഓഫീസ് സാധ്യതയും വർദ്ധിപ്പിക്കുന്നു. ദക്ഷിണേന്ത്യ സജീവമാകുകയും അവരുടെ പ്രിയപ്പെട്ട സൂപ്പർസ്‌റ്റാറിന്‍റെ സാന്നിധ്യം കാരണം സിനിമയുമായി കൂടുതൽ വൈകാരിക തലത്തിൽ ബന്ധപ്പെടുകയും വേണം.' -സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.
ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏറ്റവും ആദരണീയനായ താരങ്ങളില്‍ ഒരാളാണ് ജൂനിയർ എൻടിആർ. പ്രേക്ഷകര്‍ ഏറ്റവും കൂടുല്‍ പിന്തുടരുന്ന താരം കൂടിയായ ജൂനിയര്‍ എന്‍ടിആര്‍ അദ്ദേഹത്തിന്‍റെ സിനിമകളെ കുറിച്ച് അങ്ങേയറ്റം സെലക്‌ടീവായ ആളാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂനിയര്‍ എന്‍ടിആര്‍, 'വാര്‍ 2'ല്‍ അഭിനയിക്കുകയാണെങ്കില്‍ 'വാര്‍ 2', സ്‌കെയിലിന്‍റെ കാര്യത്തിലായാലും പ്ലോട്ടിന്‍റെ കാര്യത്തിലായാലും ആദ്യ ഭാഗത്തെ മറികടക്കും.
ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും തമ്മിലുള്ള വലിയൊരു പോരാട്ടമായിരിക്കും വാര്‍ 2വില്‍ കാണാനാവുക. ജൂനിയര്‍ എന്‍ടിആറിനെ കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിനെ പ്രേക്ഷകര്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്‌ത 'വാറി'ല്‍ ഹൃത്വിക് റോഷനും ടൈഗർ ഷ്രോഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2019ൽ റിലീസായ ചിത്രം ഏഴ് ദിവസത്തിനുള്ളിൽ 200 കോടി നേടിയിരുന്നു. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളിലൊന്നായിരുന്നു 'വാര്‍'. സിനിമയുടെ അഭൂതപരമായ നേട്ടത്തില്‍ ഹൃത്വിക് റോഷനും പ്രതികരിച്ചിരുന്നു.
Also Read: 6 മാസത്തെ കഠിനാധ്വാനം, 12 ആഴ്‌ചത്തെ കഠിനമായ ദിനചര്യ; ഫൈറ്റര്‍ പരിശീലനത്തെ കുറിച്ച് ഹൃത്വിക് റോഷന്‍