ചിങ്ങം: ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. എങ്കിലും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി അനുകൂല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും.
കന്നി: ഒരു ഇടവേള എടുത്ത് നിങ്ങൾക്കായി കുറച്ച് സമയം ചിലവഴിക്കുന്നത് ഫലപ്രദമായേക്കാം. സഹപ്രവർത്തകരുമായി വാക്ക് തര്‍ക്കമുണ്ടാകാനുള്ള സാധ്യതയുണ്ട്. വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങളെ ക്ഷമയോടെ നേരിടുക.
തുലാം: വളരെക്കാലമായി നീണ്ടുനിന്ന നിയമപ്രതിസന്ധികൾ ഇന്ന് അവസാനിക്കാനുള്ള സാധ്യത കാണുന്നു. കോടതിക്ക് അകത്തോ പുറത്തോ വച്ച് അത് തീർപ്പായേക്കാം. ജോലിഭാരം സാധാരണ പോലെ തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ ചില മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും.
വൃശ്ചികം: ഇന്ന് ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്വങ്ങളും നിങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിച്ചേക്കാം. സായാഹ്നങ്ങൾ ലളിതവും സമാധാനപരവുമായിരിക്കും. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നത് നന്നായിരിക്കും.
ധനു: വളരെ വൈരുധ്യം നിറഞ്ഞ ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുന്നവരിൽ നിന്നും പരമാവധി അകന്നുനിൽക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ക്ഷമയോടെ കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുകയാണെങ്കില്‍ വാഗ്വാദങ്ങൾ ഒഴിവാക്കാം.
മകരം: ഇന്ന് നിങ്ങൾക്ക് തിരക്കുപിടിച്ച ദിവസമായിരിക്കും. ക്ഷീണിതരാകാതെ എല്ലാ ജോലികളും ശ്രദ്ധയോടെയും വിവേകത്തോടെയും പൂർത്തിയാക്കുക. ഇത് ജോലിഭാരം കുറയ്ക്കാൻ സഹായിക്കും.
കുംഭം: ഇന്ന് വിദ്യാർഥികളെ സംബന്ധിച്ച് അനുകൂല ദിവസമാണ്. മികച്ച ഫലങ്ങൾ ലഭിക്കും. മറ്റുള്ളവർക്ക് നിങ്ങള്‍ പ്രചോദനമായേക്കും. സ്വയം നന്നായി മനസിലാക്കുക, അതിമോഹം കൈവെടിയുക. ആളുകളോട് ദയയോടെ പെരുമാറുക.
മീനം: കഠിനാധ്വാനം ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ പുതുമയും ക്രിയാത്മകതയും കൊണ്ടുവരാൻ കഴിയും. പരാജയങ്ങളിൽ നിരാശരാകരുത്. കഠിനാധ്വാനം വിജയത്തിലേയ്ക്ക് നയിക്കും. അതുകൊണ്ട് നന്നായി അധ്വാനിക്കുക.
മേടം: ഇന്ന് നിങ്ങൾക്ക് സുന്ദരമായ കാര്യങ്ങളോടായിരിക്കും താല്‍പര്യം. ഇതുമായി ബന്ധപ്പെട്ട് പുതിയൊരു സംരംഭം തുടങ്ങാൻ ആഗ്രഹിച്ചേക്കും. തീരുമാനങ്ങൾ എടുക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം. തുറന്ന മനസോടെ നന്നായി ആലോചിച്ച് തീരുമാനമെടുക്കുക.
ഇടവം: ഇന്ന് നിങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കുക. മറ്റെന്തിനേക്കാളും വിശ്രമിക്കാൻ സമയം കണ്ടെത്തുക. ബന്ധുക്കളും സുഹൃത്തുക്കളുമായി ഒരു ഒത്തുചേരലിന് സാധ്യതയുണ്ട്.
മിഥുനം: ഇന്ന് നിങ്ങൾ ആവേശഭരിതരായിരിക്കും. നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ചുള്ള കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ സാധിക്കും. ഇന്നത്തെ ദിവസം തിരക്കേറിയതായിരിക്കും. എങ്കിലും അത് സാമാധാനത്തിലേയ്ക്കും ഫലപ്രാപ്‌തിയിലേയ്ക്കും നയിക്കും.
കര്‍ക്കടകം: കുടുംബത്തിന്‍റെ പിന്തുണ ലഭിക്കാത്തതുകൊണ്ട് ഇന്ന് നിങ്ങളുടെ പരിശ്രമങ്ങൾ പാഴായിപ്പോകാം. കുട്ടികളും നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാഹചര്യങ്ങളെ സമാധാനപരമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക.