തീയതി: 15-11-2023 ബുധൻ
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ഹേമന്തം
തിഥി: തുലാം ശുക്ല ദ്വിതീയ
നക്ഷത്രം: തൃക്കേട്ട
അമൃതകാലം: 01:36 PM മുതല്‍ 03:03 PM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 11:55 PM മുതല്‍ 12:43 PM വരെ
രാഹുകാലം: 12:08 PM മുതല്‍ 01:36 PM വരെ
സൂര്യോദയം: 06:19AM
സൂര്യാസ്‌തമയം: 05:58 PM
ചിങ്ങം: ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. മുന്നിലും പിന്നിലും കണ്ണ് വേണം. അമ്മയുമായുള്ള ബന്ധത്തില്‍ ഇന്ന് അസ്വാരസ്യമുണ്ടാകാം. നിങ്ങളുടെ മനസിലെ പ്രതികൂല ചിന്തയാകാം ഇതിനു കാരണം. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണം.
കന്നി: ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. തൊഴിൽ വൃന്ദത്തിന്‍റെ ഏറ്റവും മികച്ച ഭരണാധികാരിയുടെ സ്ഥാനം നിങ്ങളുടെ ഇരിപ്പിടമാണ്. അതിനാൽ നിങ്ങളുടെ ആത്മാഭിമാനത്തെ കുറയ്ക്കാൻ സാധ്യതയുള്ള ഒന്നും തന്നെ അനുവദിക്കരുത്.
തുലാം: മറ്റുള്ളവരോട് വിവേചനരഹിതമായ ഒരു പ്രസ്‌താവന പോലും നിർബന്ധിതമാക്കുന്ന എല്ലാത്തരം കാര്യങ്ങളും കൊണ്ടുവരാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള ദിവസമാണ് ഇന്ന്. ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ഒരു അപ്രതീക്ഷിത ദിവസം. അത്തരമൊരു വഴക്കമുള്ള നിങ്ങളുടെ സമീപനം യുക്തിസഹവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കാൻ നിങ്ങളെ പ്രാപ്‌തരാക്കും.
വൃശ്ചികം: ഇന്ന് ശാരീരികമായും മാനസികമായും അജയ്യനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കുകയോ അങ്ങനെ ഒരു യാത്ര ആസൂത്രണം ചെയ്യുകയോ ഉണ്ടാകും.
ധനു: വാക്കും കോപവും നിയന്ത്രിക്കാന്‍ കഴിയാത്തത് ഇന്ന് നിങ്ങളെ പല പ്രശ്‌നങ്ങളിലും കൊണ്ടെത്തിക്കും. ആത്മനിയന്ത്രണം പാലിച്ചില്ലെങ്കില്‍ ഇന്നു മുഴുവന്‍ തര്‍ക്കിക്കാനും വിശദീകരണം നൽകാനുമേ നേരമുണ്ടാകൂ. മാനസികമായി ഇന്ന് നിങ്ങൾക്ക് അത്ര സുഖം തോന്നുകയില്ല. നിങ്ങളുടെ പ്രശ്‌നങ്ങള്‍ വിചാരിക്കുന്നതിലധികം വിനാശകരമായിരിക്കും. പ്രിയപ്പെട്ടവരുമായി അസ്വാരസ്യങ്ങളുണ്ടാകും. ആരോഗ്യനിലയും അത്ര തൃപ്‌തികരമായിരിക്കുകയില്ല.
മകരം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദമായിരിക്കും. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമാണിന്ന്. സുഹൃത്തുക്കളില്‍ നിന്ന് വിസ്‌മയിപ്പിക്കുന്ന സമ്മാനങ്ങള്‍ ലഭിക്കാം. യാത്രക്ക് സാധ്യതയുണ്ട്. ബിസിനസ് അഭിവൃദ്ധി നേടും. ആഢംബരങ്ങള്‍ക്കായുള്ള അധിക ചെലവുകള്‍ നിങ്ങള്‍ക്ക് പ്രശ്‌നമാവില്ല.
കുംഭം: നിങ്ങളുടെ മനസും ശരീരവും ഇന്ന് ശാന്തമായിരിക്കും. എല്ലാം ശരിയായ രീതിയില്‍ നടക്കും. തൊഴില്‍ രംഗത്ത് നിങ്ങള്‍ നല്ല പ്രകടനം കാഴ്‌ചവക്കുകയും അത് അഭിനന്ദിക്കപ്പെടുകയും ചെയ്യും. ഇത് നിങ്ങളെ കൂടുതല്‍ ഉന്മേഷവാനാക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണകൂടിയാകുമ്പോള്‍ നിങ്ങള്‍ തിളങ്ങുകതന്നെ ചെയ്യും. സാമൂഹികമായി അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളെക്കുറിച്ച് അഭിമാനിക്കും.
മീനം: നിങ്ങളെക്കാള്‍ ശക്തനായ ആരുമായും ഏറ്റുമുട്ടാന്‍ പോകരുത്. മടിയും മാനസികമായ ഉദാസീനതയും ഇന്ന് നിങ്ങളെ ബാധിക്കും. അനാവശ്യമായ പ്രതികൂല ചിന്തകളായിരിക്കും മനസു നിറയെ. വിമര്‍ശകരും എതിരാളികളുമായി വാഗ്വാദമുണ്ടാകാനിടയുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഒരു വെട്ടിലകപ്പെട്ടപോലെ നിങ്ങള്‍ക്ക് തോന്നിയേക്കാം. അനുകൂല ചിന്തകള്‍ വളര്‍ത്തുകയും മാനസികമായ കരുത്ത് സമാഹരിക്കുകയുമാണ് ഇത് തരണം ചെയ്യാനുള്ള പോംവഴി. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള സമയമായിരിക്കുന്നു.
മേടം: ഇന്ന് വാക്കിലും പെരുമാറ്റത്തിലും ശ്രദ്ധ ചെലുത്തേണ്ടതാണ്. കോപവും വിദ്വേഷവും ഒഴിവാക്കണം. ശത്രുക്കളെ കരുതിയിരിക്കുക. നിഗൂഢമായ വിഷയങ്ങള്‍ നിങ്ങളെ ആകര്‍ഷിക്കും. അപ്രതീക്ഷിതമായ തടസങ്ങള്‍ സംഭവിച്ചേക്കാമെന്നതുകൊണ്ട് യാത്ര ഒഴിവാക്കണം. കഴിയുന്നതും പുതിയ ജോലികള്‍ ഇന്ന് തുടങ്ങാതിരിക്കുക. ആത്മീയമായ നേട്ടങ്ങള്‍ ഉണ്ടാകാം. സമ്മിശ്രഫലങ്ങളുടേതാണ് ഈ ദിവസം.
ഇടവം: ഇന്ന് അനുകൂലമായ ദിവസമാണ്. തന്ത്രികള്‍ മുറുക്കിയ വീണപോലെ ഇരിക്കും നിങ്ങള്‍. ശാരീരികവും മാനസികവുമായ ആരോഗ്യനില അതീവ തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ഇന്ന് ചെലവഴിക്കും. സമൂഹവൃത്തങ്ങളില്‍ നിങ്ങള്‍ വിജയം കൈവരിക്കും. വിദൂര സ്ഥലങ്ങളിലില്‍ നിന്നും നല്ല വാര്‍ത്തകള്‍ തേടിയെത്തും. ദാമ്പത്യജീവിതം തൃപ്‌തികരം. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരും.
മിഥുനം: നിങ്ങള്‍ക്ക് എന്തെങ്കിലും വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. പേരും പ്രശസ്‌തിയും കൈവരും. നിങ്ങളുടെ ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. വലിയൊരു തുക കൈവരുമെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരുഭാഗം ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും ഉന്മേഷവാനായിരിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. കഠിനാധ്വാനം ഇന്ന് അംഗീകരിക്കപ്പെടും. സംസാരത്തില്‍ ശ്രദ്ധിക്കണം.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് ആലസ്യം തോന്നുകയും പല പ്രശ്‌നങ്ങളും നേരിടേണ്ടിവരുകയും ചെയ്യും. കുട്ടികളോ സുഹൃത്തുക്കളോ നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമാകാം. എന്ത് സംസാരിക്കുന്നു എന്നതിലും എങ്ങനെ സംസാരിക്കുന്നു എന്നതിലും ശ്രദ്ധിക്കണം. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവക്കുക. നക്ഷത്രങ്ങള്‍ എതിരായിനില്‍ക്കുന്ന ദിവസമായതിനാല്‍ സാധാരണയില്‍ കവിഞ്ഞ മനസാന്നിധ്യം ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് ഏര്‍പ്പെടരുത്.