ETV Bharat / bharat

ഇതുവരെ ചെലവ് 40 ലക്ഷത്തിലേറെ ; കെണിയില്‍ കുടുങ്ങാത്ത 'പിടികിട്ടാപ്പുള്ളി'ക്കായി ഹണി ട്രാപ്പ്, ഗതികെട്ട് പുതുതന്ത്രവുമായി വനംവകുപ്പ് - ദേശീയ കടുവ സംരക്ഷണ അതോറിറ്റി

കര്‍ണാടകയിലെ ബെലഗാവി പ്രദേശത്താണ് നാട്ടുകാരുടെ ഉറക്കം കെടുത്തി പുള്ളി പുലി സ്വൈര്യ വിഹാരം നടത്തുന്നത്. കെണിവച്ച് 23 ദിവസം കഴിഞ്ഞിട്ടും പുലിയെ പിടിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഏകദേശം 40 ലക്ഷം രൂപയ്‌ക്ക് മുകളിലാണ് ഇതിനോടകം സര്‍ക്കാര്‍ ചെലവഴിച്ചത്

Honey trap to catch leopard  Honey trap to catch leopard in Balagavi Karnataka  Honey trap  ബെലഗാവിയില്‍ ഭീതി പരത്തി പുള്ളി പുലി  പുള്ളി പുലി  leopard  കര്‍ണാടകയിലെ ബെലഗാവി  Belagavi Karnataka  മധഉറ കെണി  ഹണി ട്രാപ്പ്  ദേശീയ കടുവ സംരക്ഷണ അതോറിറ്റി  എൻടിസിഎ
കെണിയില്‍ കുടുങ്ങാത്ത 'പിടികിട്ടാപ്പുള്ളി'ക്കായി ഹണി ട്രാപ്പ്, ബെലഗാവിയില്‍ ഭീതി പരത്തി പുള്ളി പുലി
author img

By

Published : Aug 27, 2022, 10:09 PM IST

ബെലഗാവി (കർണാടക) : കെണിയില്‍ കുടുങ്ങാതെ കര്‍ണാടക ബെലഗാവിയില്‍ ഒരു 'പിടികിട്ടാപ്പുള്ളി'. പ്രദേശത്ത് ഭീതി പരത്തുന്ന പുള്ളി പുലിക്ക് വേണ്ടി വനം, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ കെണി വച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 23 ദിവസം പിന്നിട്ടു. ഇപ്പോഴും കെണിയില്‍ കുടുങ്ങാതെ സ്വൈര്യ വിഹാരം നടത്തുന്ന പുലിക്കായി ഹണി ട്രാപ്പ് ശ്രമത്തിലാണ് അധികൃതര്‍.

ബലഗാവിലെ ജനങ്ങള്‍ക്ക് രാത്രിയിലെ ഉറക്കം പോലും നഷ്‌ടമായിരിക്കുകയാണ്. പുലിപ്പേടിയില്‍ പുറത്തിറങ്ങാനോ കുട്ടികളെ സ്‌കൂളില്‍ അയക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍. പുലിയെ പിടിക്കുന്നതിനായി ഇതിനോടകം ഏകദേശം 40 ലക്ഷം രൂപയ്‌ക്ക് മുകളിലാണ് സര്‍ക്കാര്‍ ചെലവഴിച്ചത്.

ബെലഗാവിയില്‍ ഭീതി പരത്തി പുള്ളി പുലി

ഏകദേശം 2.5 ലക്ഷം രൂപയാണ് പ്രതിദിന ചെലവ്. പുലിയെ പിടിക്കുന്നതിനായി ആനകള്‍, നായാട്ട് നായ്‌ക്കള്‍, പന്നി പിടിത്തക്കാര്‍, ജെസിബി എന്നിവയും മറ്റ് അത്യാധുനിക വിദ്യകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ വനം, പൊലീസ്, റവന്യൂ, ഡിപ്പാര്‍ട്ട്‌മെന്‍റുകളില്‍ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കൂട്ടത്തിലെ മൃഗങ്ങളുടെ ഭക്ഷണത്തിന് തന്നെ ഭീമമായ തുക ചെലവുവരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഇവയ്ക്കുപുറമെ ഡ്രോണ്‍ അടക്കം നിരീക്ഷണ കാമറകളും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. ഇതിന്‍റെ ചെലവും കൂടിയാകുമ്പോള്‍ ഭീമമായ തുക തന്നെ ആവശ്യമായി വരുമെന്നും അധികൃതര്‍ പറയുന്നു.

പ്രദേശത്തെ ഗോള്‍ഫ് മൈതാനത്തിന് സമീപം കണ്ടത് ആണ്‍ പുലിയെയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. അതിനാല്‍ കെണികള്‍ക്ക് സമീപം പെണ്‍പുലിയുടെ മൂത്രം തളിച്ച് പുലിയെ പിടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഭീഷണി കണക്കിലെടുത്ത് പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സർക്കാർ-സ്വകാര്യ പ്രൈമറി, ഹൈസ്‌കൂളുകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും എത്തരുത് എന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

അതേസമയം പുലിയെ പിടിക്കുന്നതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിയമങ്ങള്‍ ലംഘിച്ചു എന്ന് വന്യജീവി പ്രവര്‍ത്തകര്‍ ആരോപിച്ചു. പുലിയെ കണ്ട ഗോള്‍ഫ് മൈതാനത്തിന് സമീപം 200ലധികം ഉദ്യോഗസ്ഥര്‍ തമ്പടിച്ചിട്ടുണ്ടെന്നും അവര്‍ വിസിലടിച്ചും എയര്‍ ഗണ്‍ ഉപയോഗിച്ചും ശബ്‌ദമുണ്ടാക്കിയെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമങ്ങള്‍ക്ക് എതിരാണെന്നും അവര്‍ പറഞ്ഞു.

ഡ്രോണുകളും ക്വാഡ്‌കോപ്റ്ററുകളും ഒപ്പം വേട്ട നായ്ക്കളെയും ഉപയോഗിച്ചത് നിയമ ലംഘനമാണെന്നും ആരോപണമുണ്ട്. എന്നാല്‍ എൻ‌ടി‌സി‌എ നിയമങ്ങൾ കടുവകൾക്ക് ബാധകമാണെന്നും പുള്ളി പുലിക്ക് ബാധകമല്ലെന്നും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മഞ്ജുനാഥ് ചവാൻ ഇടിവി ഭാരതിനോട് പറഞ്ഞു. പുലിക്കായുള്ള അന്വേഷണത്തില്‍ വന്യമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻടിസിഎ ചട്ടപ്രകാരം പുള്ളിപ്പുലിയോ കടുവയോ പോലുള്ള മൃഗങ്ങൾ ജനവാസമേഖലയെ ആക്രമിക്കുമ്പോൾ ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണം. ആ കമ്മിറ്റിയിൽ അതത് തദ്ദേശ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, ഫോറസ്റ്റ് ഓഫിസർമാർ എന്നിവരിൽ നിന്ന് ഓരോ പ്രതിനിധി വീതം ഉണ്ടായിരിക്കണം. മൃഗശല്യമുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ നടപ്പാക്കണം. ഓപ്പറേഷന് വിദഗ്‌ധരെ അല്ലാതെ മറ്റാരെയും ഉപയോഗിക്കരുതെന്നും ചട്ടമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.