ETV Bharat / bharat

വനത്തിലേക്ക് മടക്കിയയച്ച കാട്ടുപന്നി വളര്‍ത്തമ്മയെ തേടി നാട്ടിലേക്ക് - കാട്ടുപന്നി

കാട്ടുപന്നി സംരക്ഷിത മൃഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വനത്തിലേക്ക് മടക്കിയയച്ചത്. ഒടുവില്‍ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി ഒഡീഷയിലെ കെണ്ടുജാര്‍ ഗ്രാമം.

Wildboar returns home after seperation  Wildboar Dhuda comes back home  Forest department take away pet wild boar  Odisha family's pet boar  ഒഡീഷ  കാട്ടുപന്നി  വനംവകുപ്പ്
വനത്തിലേക്ക് മടക്കിയയച്ച കാട്ടുപന്നി വളര്‍ത്തമ്മയെ തേടി നാട്ടിലേക്ക്
author img

By

Published : Mar 18, 2021, 1:47 PM IST

ഒഡീഷ: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് മടക്കിയയച്ച കാട്ടുപന്നി വളര്‍ത്തമ്മയുടെ അടുത്തേക്ക് തിരിച്ചെത്തി. ഒഡീഷയിലെ കെണ്ടുജാറിൽ ആണ് സംഭവം. വീട്ടില്‍ വളര്‍ത്തിയിരുന്ന കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കാട്ടിലേക്ക് മടക്കിയയച്ചത്. എന്നാല്‍ സംഭവം കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷം പന്നിയെ സംഭവസ്ഥലത്തിന് 25 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ കാലിന് പരിക്കേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.

ദുഡ എന്ന് വീട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പന്നിയെ കുന്തല കുമാരി പെന്തെയുടെ കുടുംബമാണ് വളര്‍ത്തിയത്. വളരെ കുഞ്ഞായിരുന്ന സമയത്താണ് ഇവര്‍ക്ക് കാട്ടുപന്നിയെ കിട്ടിയത്. മറ്റ് വളർത്തുമൃഗങ്ങളോടൊപ്പം വളരെ സ്നേഹത്തോടെയാണ് ദുഡയെ കുടുംബം വളര്‍ത്തിയത്. എന്നാല്‍ ഒരാഴ്ച മുന്‍പ് തെൽക്കോയി വനപരിധിയിലുള്ള പുരുഷോത്തംപൂർ ഗ്രാമത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപന്നി സംരക്ഷിത മൃഗമാണെന്നും അവയെ വീട്ടില്‍ വളര്‍ത്താന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടി മൃഗത്തെ കാട്ടിലേക്ക് തന്നെ മടക്കിയച്ചു.

കാട്ടില്‍ ദുഡ എങ്ങനെ ഒറ്റക്ക് താമസിക്കും എന്നോര്‍ത്ത് കുന്തലയുടെ കുടുംബം വളരെ വിഷമത്തിലായിരുന്നു. ദിവസവും കുന്തലയും മക്കളും വനപ്രദേശങ്ങളില്‍ തങ്ങളുടെ വളര്‍ത്തു മൃഗത്തെ തിരയാറുണ്ടായിരുന്നു. ഇതിനിടെയാണ് ഗ്രാമവാസികള്‍ കാലിന് പരിക്കേറ്റനിലയില്‍ കാട്ടുപന്നിയെ കണ്ടെത്തുന്നതും വീട്ടുകാരെ അറിയിക്കുന്നതും.

ദുഡയെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ കുന്തലയും മകള്‍ രാജശ്രീയും കാട്ടിലേക്ക് പുറപ്പെട്ടു. ഒപ്പം ദുഡയുടെ പ്രിയപ്പെട്ട ഭക്ഷണമായ അരിയും കയ്യില്‍ കരുതിയിരുന്നു. ഒടുവില്‍ അവര്‍ തമ്മില്‍ കണ്ടുമുട്ടുകയും ഭക്ഷണം നല്‍കി, മുറിവ് വച്ച് കെട്ടുകയും ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗത്തെ കണ്ടെത്തിയ കുടുംബത്തിന്‍റെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.