ന്യൂഡൽഹി: ജെഎൻയു മെയിൻ ഗേറ്റിന് സമീപം കാവിക്കൊടികളും പോസ്‌റ്ററുകളും സ്ഥാപിച്ച് ഹിന്ദു സേന. കാവിയെ അപമാനിച്ചാൽ രൂക്ഷ പ്രത്യാഘാതമുണ്ടാകുമെന്നാണ് പോസറ്ററുകളിലെ മുന്നറിയിപ്പ്. ജെഎൻയു കാമ്പസിൽ കാവി നിരന്തരം അപമാനിക്കപെടുകയാണെന്നും ഇത് നോക്കി നിൽക്കാനാവില്ലന്നും ഹിന്ദു സേന നേതാവ് വിഷ്‌ണു ഗുപ്‌ത പറയുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
'ഞങ്ങള്‍ നിങ്ങളുടെ പ്രത്യയ ശാസ്‌ത്രത്തെയും മതങ്ങളെയും ബഹുമാനിക്കുന്നു. എന്നാൽ കാവിയെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല. രൂക്ഷ പ്രതികരണം ഉണ്ടാകും'. വീഡിയോയിൽ വിഷ്‌ണു ഗുപ്‌ത പറയുന്നു. റാം നവമി ദിനത്തിൽ ജെഎൻയു വിദ്യാർഥി യൂണിയനും എബിവിപിയും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
ഹോസ്റ്റൽ മെസ്സിൽ വെച്ച് വിദ്യാർഥികള്‍ മാംസാഹാരം കഴിക്കുന്നതിന് എബിവിപി തടഞ്ഞുവെന്ന് ആരോപിച്ചുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഇരുവിഭാഗങ്ങളിലെയും 60ലധികം വിദ്യാർഥികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍.
ALSO READ അസദുദ്ദീന്‍ ഉവൈസിക്കെതിരെ പ്രതിഷേധം; കരിങ്കൊടികളുമായി പ്രതിഷേധക്കാര്‍