മൈസൂർ: ഹിജാബ് വിവാദത്തെ തുടർന്ന് ഞായറാഴ്‌ച വരെ മൈസൂരിൽ പ്രതിഷേധങ്ങൾക്കും റാലികൾക്കും വിലക്കേർപ്പെടുത്തി. മൈസൂരിൽ സിറ്റി പൊലീസ് കമ്മിഷണർ ചന്ദ്രഗുപ്‌ത 144 പ്രഖ്യാപിച്ചു. ഞായറാഴ്‌ച രാത്രി പത്ത് മണിവരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കർണാടകയിൽ ക്ലാസ് മുറികളിൽ ഹിജാബ് വിലക്കിയതോടെയാണ് മുസ്ലീം വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് വലിയ പ്രതിഷേധങ്ങൾക്ക് ഇത് ഇടവച്ചു. തുടർന്ന് വിദ്യാർഥികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ഉത്തരവ് വിദ്യാർഥികൾക്ക് എതിരായിരുന്നു.
ക്ലാസ് മുറികളിൽ മതവസ്‌ത്രങ്ങൾ അനുവദിക്കില്ലെന്ന സർക്കാർ ഉത്തരവ് പാലിക്കണമെന്നായിരുന്നു കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസ് സുപ്രീം കോടതിയിൽ വന്നെങ്കിലും ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഇടപെടുന്നില്ലെന്നും ആവശ്യമായ സമയത്ത് ഇടപെടൽ നടത്താമെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.