ETV Bharat / bharat

ബെംഗളൂരുവില്‍ ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍; സ്‌ത്രീകളെ താമസിപ്പിച്ചത് സീക്രട്ട് റൂമില്‍ - ബെംഗളൂരു

ബെംഗളൂരുവിലെ ലോഡ്‌ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘമാണ് പിടിയിലായത്

High tech prostitution racket  prostitution racket busted in Bengaluru  Bengaluru High tech prostitution racket  sex racket secret room  karnataka sex racket  ബെംഗളൂരു സെക്‌സ് റാക്കറ്റ്  സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍  ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘം  സെക്‌സ് റാക്കറ്റ് സീക്രട്ട് റൂം  ക്രൈം ബ്രാഞ്ച്  പുതിയ ക്രൈം വാര്‍ത്തകള്‍  ബെംഗളൂരു  സെക്‌സ് റാക്കറ്റ്
ബെംഗളൂരുവില്‍ ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍; സ്‌ത്രീകളെ താമസിപ്പിച്ചത് സീക്രട്ട് മുറികളില്‍
author img

By

Published : Nov 18, 2022, 12:54 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍. ബെംഗളൂരുവിലെ ലോഡ്‌ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘത്തില്‍പെട്ട ആറ് പേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്‌തു. സെക്‌സ് റാക്കറ്റില്‍ അകപ്പെട്ട ഏഴ്‌ സ്‌ത്രീകളെ അന്വേഷണ സംഘം രക്ഷപ്പെടുത്തി.

രഹസ്യ വിവരത്തെ തുടര്‍ന്ന് നവംബർ ഏഴിനാണ് ക്രൈം ബ്രാഞ്ച് ലോഡ്‌ജില്‍ പരിശോധന നടത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് സ്‌ത്രീകളെ ലോഡ്‌ജിലെ സീക്രട്ട് മുറികളിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ലോഡ്‌ജിലെ നാലാമത്തെ നിലയിലുള്ള രണ്ട് ചെറിയ മുറികളാണ് സീക്രട്ട് റൂമായി ഉപയോഗിച്ചിരുന്നത്.

സീക്രട്ട് റൂം: ഒറ്റനോട്ടത്തില്‍ അടുക്കളയെന്ന് തോന്നിപ്പിക്കുന്ന, ഗ്യാസ്‌ പൈപ്പ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള മുറിയില്‍ പ്രവേശിക്കാനായി ഒരു ചെറിയ വാതിലാണുള്ളത്. ആദ്യത്തെ സീക്രട്ട് മുറിയിലൂടെയാണ് രണ്ടാമത്തെ മുറിയിലേയ്ക്കുള്ള പ്രവേശനം. ആവശ്യത്തിന് വെളിച്ചമോ വായുസഞ്ചാരമോ ഇല്ലാത്ത ഈ മുറികളിലാണ് സ്‌ത്രീകളെ പാര്‍പ്പിച്ചിരുന്നത്.

രണ്ട് മുറികളിലായി 10-12 പേരെ താമസിപ്പിക്കാനാകും. എന്നാല്‍ കൂടുതല്‍ നേരം ഈ മുറികളില്‍ ഒരാള്‍ കഴിയുകയാണെങ്കില്‍ ശ്വാസതടസം മൂലം മരണപ്പെടാനും സാധ്യതയുണ്ട്. അറസ്റ്റിലായ സെക്‌സ് റാക്കറ്റ് സംഘത്തില്‍പെട്ടവര്‍ക്കെതിരെ കേസെടുത്തുവെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.

Also Read: കർണാടകയിൽ സെക്‌സ് റാക്കറ്റ് സംഘം അറസ്റ്റിൽ; പിടികൂടിയത് ലോഡ്‌ജിലെ രഹസ്യ അറയിൽ നിന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.