അമരാവതി: ആന്ധ്രാപ്രദേശിന് ഒറ്റ തലസ്ഥാനമെന്ന ഹൈക്കോടതി വിധി നടപ്പിലാവുന്നതോടെ ഏറെ സന്തോഷിക്കുന്നത് സംസ്ഥാനത്തെ കര്‍ഷകരാണ്. കര്‍ഷകരുടെ 807 ദിവസം നീണ്ട പോരാട്ടമാണ് ഹൈക്കോടതി വിധിയോടെ വിജയം കണ്ടത്. ഹര്‍ജിക്കാര്‍ക്ക് 50,000രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം തലസ്ഥാനം നിര്‍മിക്കാനായി കര്‍ഷകരില്‍ നിന്നും പിടിച്ചെടുത്ത ഭുമി അവര്‍ക്ക് തിരിച്ച് നല്‍കണം.
ഒറ്റ തലസ്ഥാനത്ത് നിന്നും മൂന്ന് തലസ്ഥാനങ്ങളിലേക്ക്
ആന്ധ്ര - തെലങ്കാന വിഭജനത്തിന് ശേഷം ആന്ധ്രാപ്രദേശിൽ ആദ്യമായി അധികാരത്തില്‍ വന്ന എൻ. ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ തലസ്ഥാനമായി അമരാവതിയെ നിശ്ചയിച്ചു. ഇതോടെ ഈ മേഖലയിലെ കർഷകർ തങ്ങളുടെ ഭൂമി തലസ്ഥാന വികസനത്തിനായി വിട്ടു കൊടുത്തു.
എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പിൽ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) എന്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ പരാജയപ്പെടുത്തി യുവജന തൊഴിലാളി കർഷക പാർട്ടി (വൈ എസ് ആര്‍ കോണ്‍ഗ്രസ്) നേതാവ് വൈ.എസ്. ജഗന്മോഹൻ റെഡ്ഡി അധികാരത്തില്‍ എത്തി.
ഇതോടെ അമരാവതിയെ കൂടാതെ സംസ്ഥാനത്തിന് രണ്ട് തലസ്ഥാനം കൂടി വേണമെന്നായി തീരുമാനം. ഇതിനായി സിആര്‍ഡിഎ നിയമം (പ്രദേശ വികസന അതോറിറ്റി നിയമം) റദ്ദാക്കി. നിയമനിര്‍മാണ തലസ്ഥാനമായി അമരാവതിയും ഭരണനിര്‍വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കര്‍ണൂലുമാണ് നിശ്ചയിച്ചു. വികസനം കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കാനെന്ന വാദിച്ചാണ് വിവിധ ഭാഗങ്ങളിലുള്ള മൂന്ന് നഗരങ്ങളില്‍ തലസ്ഥാനങ്ങള്‍ രൂപീകരിക്കാൻ ജഗ്‌മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതോടെ ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ സമരം ആരംഭിച്ചു. സിആർഡിഎ നിയമം തുടരണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. നിയമസഭയിൽ എതിർപ്പുണ്ടായിട്ടും നിയമം ഗവർണർ ബില്‍ അംഗീകരിച്ചു.
സമരം, പ്രതിഷേധം, മര്‍ദനം
കര്‍ഷകര്‍ പദയാത്ര അടക്കമുള്ള സമരങ്ങളിലേക്ക് നീങ്ങി. നടപടികളെ ചോദ്യം ചെയ്ത് അവർ ഹർജികൾ സമർപ്പിച്ചു. ഇതിനിടെ സര്‍ക്കാര്‍ മര്‍ദന മുറകള്‍ കര്‍ഷകര്‍ക്കെതിരെ അഴിച്ച് വിട്ടു. ഭീഷണികളും കേസുകളും കര്‍ഷകരെ പൊറുതിമുട്ടിച്ചെങ്കിലും അവര്‍ പിന്നോട്ട് പോയില്ല. നാട്ടുകാരുടെ പിന്തുണയോടെ അവർ സമരം തുടർന്നു. പ്രതിസന്ധികളെ അവഗണിച്ച് 45 ദിവസത്തെ മഹാ പദയാത്ര കര്‍ഷകര്‍ പൂർത്തിയാക്കി.
ഇതോടെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാന്‍ തയ്യാറായെങ്കിലും പിന്നീട് വീണ്ടും തീരുമാനം തിരുത്തി. തുടർന്നാണ് കർഷകർ തങ്ങളുടെ ഹർജികൾ കേട്ട് വിധി പറയണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഭരണകാലത്ത് ആവിഷ്‌കരിച്ച മാസ്റ്റർ പ്ലാൻ നടപ്പാക്കാനും അമരാവതിയിൽ നടത്തിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ കാലാനുസൃത റിപ്പോർട്ട് സമർപ്പിക്കാനും സർക്കാരിനോട് നിർദേശിച്ചാണ് ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പ്രസ്താവിച്ചത്. വിധിയോടെ സംസ്ഥാനത്തെ കര്‍ഷകര്‍ ആഘോഷത്തിലാണ്.
Also Read: മൂന്ന് തലസ്ഥാനം നടപ്പില്ല ; അമരാവതിയെ 6 മാസം കൊണ്ട് വികസിപ്പിക്കണമെന്ന് ആന്ധ്ര ഹൈക്കോടതി