ETV Bharat / bharat

സോനു സൂദിന് ഇടികൊണ്ടാല്‍ ടിവി പൊളിയും!!! - sonu sood

സിനിമയില്‍ സോനു സൂദിന്‍റെ കഥാപാത്രത്തെ നായകന്‍ ഇടിച്ചതാണ് ഏഴുവയസുകാരനായ ആരാധകനെ പ്രകോപിപ്പിച്ചത്

സോനു സൂദ് വാര്‍ത്ത  സോനു സൂദ് ആരാധകന്‍ ടിവി വാര്‍ത്ത  സോനു സൂദ് ആരാധകന്‍ ടിവി തല്ലിപ്പൊളിച്ചു വാര്‍ത്ത  സോനു സൂദ് ആരാധകന്‍ വാര്‍ത്ത  ടിവി തല്ലിപ്പൊളിച്ച് ആരാധകന്‍ വാര്‍ത്ത  sonu sood latest news  sonu sood fan news  sonu sood fan cracks tv news  sonu sood fan telangana news  sonu sood fan boy crack tv news  sonu sood  sonu sood fan crack tv
സോനു സൂദിനെ നായകന്‍ ഇടിച്ചിട്ടു; ടിവി തല്ലിപ്പൊളിച്ച് ഏഴു വയസുകാരന്‍
author img

By

Published : Jul 14, 2021, 6:19 PM IST

Updated : Jul 14, 2021, 7:41 PM IST

ഹൈദരാബാദ്: താരാരാധന ചിലപ്പോഴൊക്കെ വഴിവിട്ട് പോകാറുണ്ട്. സിനിമയിൽ നായകനെ തല്ലുന്നതും ആരാധനാകഥാപാത്രത്തെ നെഗറ്റീവായി ചിത്രീകരിക്കുന്നതും പ്രേക്ഷകനെ രോഷാകുലരാക്കുന്നതും പതിവാണ്. എന്നാൽ, ഇവിടെ നായകൻ വില്ലനെ തല്ലുന്നത് കണ്ട് ഒരു ആരാധകൻ ചെയ്‌തത് അൽപം കടന്ന കൈയായിപ്പോയി.

സോനു സൂദിന് ഇടികൊണ്ടാല്‍ ടിവി പൊളിയും!!!

സോനു സൂദിന്‍റെ കടുത്ത ആരാധകന്‍

ഏഴുവയസുകാരനായ വിരാടാണ് കഥയിലെ നായകന്‍. സോനു സൂദിന്‍റെ കടുത്ത ആരാധകനാണ് സൂര്യപേട്ട് ജില്ലയിലെ വെപാലസിംഗരാം ഗ്രാമത്തില്‍ നിന്നുള്ള വിരാട്. കഴിഞ്ഞ ദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പം ടിവി കാണുന്നതിനിടെയാണ് വിരാടിന്‍റെ അപ്രതീക്ഷിത നീക്കമുണ്ടായത്.

മഹേഷ് ബാബു നായകനായ ദൂക്കുഡു എന്ന ചിത്രമാണ് ടിവിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ചിത്രത്തില്‍ പ്രതിനായക വേഷമായിരുന്നു സോനു സൂദിന്‍റേത്. സംഘട്ടന രംഗങ്ങളില്‍ നായകന്‍ സോനു സൂദിന്‍റെ കഥാപാത്രത്തെ ഇടിയ്ക്കുന്ന രംഗമുണ്ട്. ഇതാണ് വിരാടിനെ പ്രകോപിപ്പിച്ചത്. ഉടന്‍ കല്ലെടുത്ത് ടിവിയില്‍ ഒറ്റയിടി. വീട്ടുകാരും ഒരു നിമിഷം പകച്ചുപോയി.

വാര്‍ത്ത പങ്കുവച്ച് സോനു സൂദ്

എന്തിനാണ് ടിവി പൊട്ടിച്ചതെന്ന ചോദ്യത്തിന് നായകന്‍ സോനു സൂദ് അങ്കിളിനെ ഇടിച്ചു, അതുകൊണ്ടാണ് ടിവി തല്ലിപ്പൊളിച്ചതെന്നായിരുന്നു വിരാടിന്‍റെ മറുപടി. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ സോനു സൂദും വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവച്ചു.

കൊവിഡ് കാലത്ത് ഒട്ടേറെ പേര്‍ക്ക് സഹായമെത്തിച്ച സോനു സൂദിന് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഏറെ ആരാധകരാണുള്ളത്. ഈയിടെയാണ് സോനു സൂദിനെ കാണാന്‍ തെലങ്കാനയില്‍ നിന്നും ഒരു ആരാധകന്‍ കാൽനടയായി മുംബൈയിലേക്ക് യാത്ര ചെയ്‌തത്. ആരാധകന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച സോനു സൂദ് ഇത്തരം പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

Also read: സോനു സൂദിനെ കാണാന്‍ തെലങ്കാനയില്‍ നിന്ന് കാല്‍നടയായി മുംബൈയില്‍, വെങ്കടേശിനെ ചേര്‍ത്തുപിടിച്ച് നടന്‍

Last Updated : Jul 14, 2021, 7:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.