പിത്തോരാഗഡ് (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ ഉയർന്ന മേഖലകളിൽ കനത്ത മഞ്ഞ്‌വീഴ്‌ച. ധർമ താഴ്‌വരയിലെ ചൈന അതിർത്തിക്കടുത്തുള്ള അവസാന ഔട്ട്‌പോസ്‌റ്റിലാണ് ഈ വർഷത്തെ മൂന്നാമത്തെ കനത്ത മഞ്ഞ്‌വീഴ്‌ചയുണ്ടായത്. ഇവിടെ ഒരടിയിലേറെയാണ് മഞ്ഞ് വീണത്.
ഇതോടെ ധർമ താഴ്വരയിലെ 17 ഗ്രാമങ്ങളിലും വ്യാസ് താഴ്വരയിലെ ഏഴ് ഗ്രാമങ്ങളിലും രൂക്ഷമായ തണുപ്പാണ് അനുഭവപ്പെടുന്നത്. പ്രതികൂല സാഹചര്യത്തിലും ഇവിടെ ഇന്ത്യൻ സൈന്യം പട്രോളിങ് നടത്തുന്നുണ്ട്. ഒക്‌ടോബർ 2 ന് താഴ്ന്ന പ്രദേശങ്ങളിൽ മഴ പെയ്‌തതിനാൽ ബിയാസ് താഴ്‌വരയിലെ ജ്യോലികാങ്, നാഭിധാംഗ്, ഓം പർവ്വതം, ആദി കൈലാഷ്, പഞ്ചചൂലി കൊടുമുടി എന്നിവിടങ്ങളിലും മഞ്ഞുവീഴ്‌ചയുണ്ടായി.