ചെന്നൈ : തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ (Tamil Nadu Rain). കന്യാകുമാരി (Kanyakumari), തിരുനല്‍വേലി (Tirunelveli), തൂത്തുക്കുടി (Thoothukudi), തെങ്കാശി (Tenkasi) ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് ആണ് (Rain Alert Today In Tamil Nadu). നാല് ജില്ലകളിലെയും മുഴുവന്‍ വിദ്യാഭ്യാസ, ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
വിവിധ ഇടങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ ഉള്‍പ്പടെ വെള്ളം കയറിയ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നിന്നും തെക്കന്‍ ജില്ലകളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി (Trains Cancelled In Tamil Nadu). കഴിഞ്ഞ ദിവസം രാത്രിയില്‍ ശക്തമായ മഴ പെയ്‌ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പല സ്ഥലങ്ങളിലെയും താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇവിടങ്ങളില്‍ നിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. തുടര്‍ച്ചയായ 15 മണിക്കൂറിനിടെ പുലര്‍ച്ചെ 1:30 വരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 60 സെന്‍റീമീറ്റര്‍ മഴയാണ് തൂത്തുക്കുടിയിലെ തിരുച്ചെന്തൂരില്‍ മാത്രം പെയ്‌തത് (Rain In Thoothukudi Thiruchendur). ശ്രീവൈകുണ്ടം താലൂക്കിൽ ഇന്നലെ മാത്രം 525 മില്ലീമീറ്റര്‍ മഴ ലഭിച്ചു.
തിരുനെല്‍വേലിയിലെ പാളയംകോട്ടില്‍ 26 സെന്‍റിമീറ്ററും കന്യാകുമാരിയില്‍ 17.3 സെ.മീ മഴയും പെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴക്കെടുതിയെ തുടര്‍ന്ന് തിരുനല്‍വേലിയില്‍ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
മുന്‍കരുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ (Tamil Nadu Rain Precautionary Measures): മഴക്കെടുതിയില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂ, ദുരന്തനിവാരണ മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ അറിയിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലായി 250 എസ്‌ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളെ വിന്യസിച്ചു.
തിരുനല്‍വേലി ജില്ലയില്‍ 19 ക്യാമ്പുകളാണ് തുറന്നത്. കന്യാകുമാരിയില്‍ നാലും തൂത്തുക്കുടിയില്‍ രണ്ടും തെങ്കാശിയില്‍ ഒരു ക്യാമ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത് (Relief Camps In Tamil Nadu). ഓരോ ജില്ലകളുടെയും ചുമതലയുള്ള മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും ഓരോ പ്രദേശങ്ങളിലും നേരിട്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.