ETV Bharat / bharat

സെൻട്രൽ വിസ്ത : നിർമാണം നിർത്തണമെന്ന ഹർജിയിൽ വിധി നാളെ

കൊവിഡ് സാഹചര്യത്തില്‍ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

സെൻട്രൽ വിസ്ത  HC to rule on Monday on plea to stop Central Vista work during Covid  ഡൽഹി ഹൈക്കോടതി  Covid  Central Vista  കൊവിഡ്  ഷാപൂർജി പല്ലോൺജി ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്
HC to rule on Monday on plea to stop Central Vista work during Covid
author img

By

Published : May 30, 2021, 9:50 AM IST

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സെൻട്രൽ വിസ്തയുടെ നിര്‍മാണ പ്രവർത്തനങ്ങൾ തുടരണമോ എന്ന കാര്യത്തിൽ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബഞ്ച് ആണ് ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത്. കൊവിഡ് സമയത്ത് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവർത്തകയായ അന്യ മൽഹോത്രയും ചരിത്രകാരനും ഡോക്യുമെന്‍ററി ഫിലിം മേക്കറുമായ സൊഹൈൽ ഹാഷ്മിയും സംയുക്തമായാണ് കോടതിയെ സമീപിച്ചത്.

സെൻട്രൽ വിസ്ത പദ്ധതിയെ 'മരണത്തിന്‍റെ കേന്ദ്ര കോട്ട' എന്ന് വിശേഷിപ്പിക്കുകയും രണ്ടാം ലോക മഹായുദ്ധ കാലത്തെ ജർമനിയുടെ തടങ്കൽപാളയമായ 'ഓഷ്വിറ്റ്‌സി'നോട് താരതമ്യപ്പെടുത്തുകയും ചെയ്ത ഹർജിക്കാർ പദ്ധതി അവശ്യ പ്രവർത്തനമല്ലെന്നും നിര്‍ത്തിവയ്ക്കണമെന്നും വാദിച്ചു. എന്നാൽ പദ്ധതി തടയാന്‍ ലക്ഷ്യമിട്ടുള്ള തന്ത്രമാണിതെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുവാദം. എന്നാൽ സൈറ്റിലെ തൊഴിലാളികളുടെയും പ്രദേശത്ത് താമസിക്കുന്നവരുടെയും സുരക്ഷയിൽ മാത്രമാണ് തങ്ങൾക്ക് താൽപര്യമെന്ന് പരാതിക്കാർ കോടതിയെ ധരിപ്പിച്ചു.

Also Read: കൊവിഡ് വാക്‌സിന്‍ ഉത്പാദനം : സിഎജി ഓഡിറ്റ് ആവശ്യപ്പെട്ട് ചിദംബരം

പദ്ധതിയുടെ ടെണ്ടർ ലഭിച്ച ഷാപൂർജി പല്ലോൺജി ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഹർജിയെ എതിർത്ത് രംഗത്തുവന്നിരുന്നു. തൊഴിലാളികളുടെ സുരക്ഷ ശ്രദ്ധിക്കുന്നുണ്ടെന്ന് കമ്പനി വാദിച്ചു. എന്നാൽ സൈറ്റിലെ മെഡിക്കൽ സൗകര്യങ്ങൾ, ടെസ്റ്റിങ് സെന്‍റർ, മറ്റ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച കേന്ദ്രത്തിന്‍റെ അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് അപേക്ഷകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്ര കോടതിയില്‍ പറഞ്ഞു. സൈറ്റിൽ ശൂന്യമായ കൂടാരങ്ങൾ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂവെന്നും തൊഴിലാളികൾക്ക് അവിടെ താമസിക്കാനോ ഉറങ്ങാനോ കിടക്കകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: വിയറ്റ്നാമില്‍ പുതിയ കൊവിഡ് വകഭേദം,അത്യന്തം വിനാശകരമെന്ന് കണ്ടെത്തല്‍

പദ്ധതി നവംബർ മാസത്തോടെ പൂർത്തിയാക്കണമെന്നും എന്നാൽ മാത്രമേ റിപ്പബ്ലിക് ദിന പരേഡ് രാജ്‌പഥിൽ നടത്താൻ കഴിയൂവെന്നുമായിരുന്നു കേന്ദ്രനിലപാട്. രാജ്‌പഥിലും, ഇന്ത്യ ഗേറ്റ് മുതൽ രാഷ്ട്രപതി ഭവൻ വരെയും പുൽത്തകിടികളുടെ നിർമാണ പ്രവർത്തനങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പറഞ്ഞു.

പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കുമായി പുതിയ പാർലമെന്‍റ് മന്ദിരം, പുതിയ പാർപ്പിട സമുച്ചയം എന്നിവയാണ് സെൻട്രൽ വിസ്ത പദ്ധതിയിലൂടെ നിർമിക്കുന്നത്. വിവിധ മന്ത്രാലയങ്ങളുടെ ഓഫിസുകൾക്കായി പുതിയ കെട്ടിടങ്ങളും കേന്ദ്ര സെക്രട്ടേറിയറ്റും ഉണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.