ഹവേരി : പായല്‍ പറിച്ചെടുക്കുന്ന ലാഘവത്തില്‍ ഒരു റോഡ് പൊളിയ്‌ക്കല്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമോ ? എന്നാല്‍, അങ്ങനെയൊന്ന് കര്‍ണാടകയിലെ ഹവേരി താലൂക്കിലെ അക്കുരു ഗ്രാമത്തില്‍ സംഭവിച്ചു. ഈ 'തകര്‍പ്പന്‍' റോഡിന്‍റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നിർമാണത്തില്‍ വന്ന അപാകതയാണ്, പ്രവൃത്തി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ റോഡ് ഈ നിലയിലാവാന്‍ കാരണം. കരാറുകാർ കൃത്യമായ അളവില്‍ ടാര്‍ ഉപയോഗിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൊടി നീക്കം ചെയ്യാതെയുള്ള നിര്‍മാണവും പ്രധാനപ്രശ്‌നമായി ഇവര്‍ പറയുന്നു.
അക്കൂരിലേക്ക് കാലങ്ങളായി നല്ല റോഡുകൾ പണിയാന്‍ അധികൃതര്‍ക്കായിട്ടില്ല. റോഡ് പണി മോശമായതിനാൽ മൂന്ന് കിലോമീറ്റർ പ്രവൃത്തി നാട്ടുകാർ തടഞ്ഞിരിക്കുകയാണ്. 500 മീറ്റർ റോഡ് മാത്രമാണ് കരാറുകാരൻ പൂര്‍ത്തിയാക്കിയത്.