ETV Bharat / bharat

അയൽവാസി തട്ടിക്കൊണ്ടുപോയ സഹോദരങ്ങളെ രക്ഷപ്പെടുത്തി ; ബലാത്സംഗത്തിന് ഇരയായെന്ന് 15കാരി - മനേസർ സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ വാർത്ത

തട്ടിക്കൊണ്ടുപോയയാൾ തന്നെ ബലാത്സംഗം ചെയ്‌തെന്ന് 15 കാരി

Manesar Siblings abducted by neighbor rescued  Siblings rescued from Budaun Uttar Pradesh  ഹരിയാന അയൽവാസി കടത്തിയ സഹോദരങ്ങളെ രക്ഷപ്പെടുത്തി  Haryana two children rescued from kidnappers  മനേസർ സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ വാർത്ത  ഉത്തർപ്രദേശ് ബദാവുൻ നിന്ന് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി
ഹരിയാനയിൽ അയൽവാസി തട്ടിക്കൊണ്ടുപോയ സഹോദരങ്ങളെ രക്ഷപ്പെടുത്തി; പ്രതിക്കെതിരെ ബലാത്സംഗാരോപണം
author img

By

Published : Dec 30, 2021, 8:27 AM IST

ഗുരുഗ്രാം : ഹരിയാനയിലെ മനേസറിൽ നിന്ന് അയൽവാസി തട്ടിക്കൊണ്ടുപോയ സഹോദരങ്ങളെ രക്ഷപ്പെടുത്തിയതായി പൊലീസ്. 15കാരി ഉൾപ്പടെ രണ്ട് കുട്ടികളെ ഉത്തർപ്രദേശിലെ ബദാവുൻ ജില്ലയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയ ആൾ തന്നെ ബലാത്സംഗം ചെയ്‌തെന്ന് പെൺകുട്ടി പറഞ്ഞു. ഒളിവിലുള്ള പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ,പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

ALSO READ: 'ആള്‌ സിമ്പിളാ..! ചുറ്റിയടി സ്‌കൂട്ടറില്‍, കാലില്‍ റബർ ചെരിപ്പ്'; 250 കോടി വെട്ടിച്ച പീയുഷ്‌ ജെയ്‌നിനെക്കുറിച്ച് നാട്ടുകാര്‍

തിങ്കളാഴ്ചയാണ് സഹോദരങ്ങളെ കാണാതാകുന്നത്. കുട്ടികളുടെ പിതാവ് അന്വേഷിച്ചപ്പോഴാണ് അയൽവാസികളിൽ ഒരാള്‍ തന്‍റെ മക്കളെ തട്ടിക്കൊണ്ടുപോയതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇദ്ദേഹത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.