ചണ്ഡിഗഡ്: കൊവിഡ് നിയന്ത്രണങ്ങള്‍ അവഗണിച്ച് കൂട്ടപ്രാര്‍ഥന സംഘടിപ്പിച്ച പള്ളി ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫവിദാബാദ് ജില്ലയിലെ ബല്ലഭ്ഗഡിലാണ് സംഭവം. ചാവ്‌ല കോളനിയിലെ പള്ളിയിലാണ് വെള്ളിയാഴ്‌ച പ്രാർഥനയ്‌ക്കായി നിരവധി പേര്‍ ഒത്തുകൂടിയത്. പ്രാർഥനയുടെ ശബ്‌ദം മൈക്കിലൂടെ കേട്ടയുടനെ പൊലീസ് സ്ഥലത്തെത്തി. ആളുകളെ പിരിച്ചുവിട്ട പൊലീസ് ഇമാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
രോഗവ്യാപനം അതിരൂക്ഷമായ സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണനിരക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 181 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4960 ആയി. 15,416 പുതിയ കൊവിഡ് രോഗികളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ആകെ 5,58,975 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.
also read: കൊവിഡ് ബാധിച്ച് തായ് വനിത ഉത്തര്‍പ്രദേശില്‍ മരിച്ചു