ETV Bharat / bharat

സമരങ്ങള്‍ക്കിടെ പൊതുസ്വത്ത് നശിപ്പിച്ചാല്‍ നഷ്ടപരിഹാരം ഈടാക്കും; ബില്‍ പാസാക്കി ഹരിയാന നിയമസഭ - recover damages to property

നിയമപരമായോ നിയമവിരുദ്ധമായോ കൂട്ടംചേർന്ന്‌ പൊതു സ്വത്തുക്കൾക്ക്‌ കേടുപാടുകൾ വരുത്തിയാൽ അത്‌ നശിപ്പിച്ചയാളുകളിൽ നിന്നു തന്നെ ഈടാക്കാൻ അനുവദിക്കുന്നതാണ്‌ ഈ നിയമം

ഹരിയാന സർക്കാർ  സമരത്തിൽ സ്വത്തുക്കൾക്ക്‌ കേടുപാടുകൾ  വീണ്ടെടുക്കാൻ നിയമം  ചണ്ഡീഗഡ്  Haryana passes bill  recover damages to property  protests
സമരത്തിൽ സ്വത്തുക്കൾക്ക്‌ കേടുപാടുകളുണ്ടായാൽ വീണ്ടെടുക്കാനുള്ള നിയമവുമായി ഹരിയാന സർക്കാർ
author img

By

Published : Mar 19, 2021, 9:14 AM IST

ചണ്ഡീഗഡ്‌: സമരത്തിനിടെ പൊതു സ്വത്തുവകകള്‍ നശിപ്പിച്ചാല്‍ അത്‌ വീണ്ടെടുക്കാനുള്ള നിയമം പാസാക്കി ഹരിയാന സർക്കാർ. നിയമപരമായോ നിയമവിരുദ്ധമായോ കൂട്ടംചേർന്ന്‌ സ്വത്തുക്കൾക്ക്‌ കേടുപാടുകൾ വരുത്തിയാൽ അത്‌ നശിപ്പിച്ചയാളുകളിൽ നിന്നു തന്നെ ഈടാക്കാൻ അനുവദിക്കുന്നതാണ്‌ ഈ നിയമം. ഹരിയാനയിലെ 2.5 കോടി ജനങ്ങൾക്ക് ഭൂമിയുടെ മേൽ എല്ലാ അവകാശവുമുണ്ടെന്നും അത് സംരക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. ഈ നിയമം വളരെ മുമ്പുതന്നെ ഉണ്ടാകേണ്ടതായിരുന്നു. സ്വകാര്യ സ്വത്തോ സർക്കാർ സ്വത്തോ ആകട്ടെ സംസ്ഥാനത്തിന്‍റെ സ്വത്ത് സംരക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്.

സ്വത്ത് നഷ്ടപ്പെടുന്നതിൽ നിന്ന് ആർക്കും പ്രയോജനം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യ വ്യവസ്ഥയിൽ സമാധാനപരമായി സംസാരിക്കാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ സ്വത്ത് നശിപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി ഈ ബില്ലിന് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.