ചണ്ഡിഗഡ് : കർണലിൽ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ കർഷകൻ മരിച്ചു. കർണൽ റായ്‌പൂർ ജട്ടൻ സ്വദേശിയായ സുശീൽ രാജലാണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. കർഷക നേതാവായ ഗുരുനം ചാരുണിയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
കർണലിൽ ബിജെപിയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം നടക്കുന്ന സാഹചര്യത്തിലാണ് കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധവുമായി കർഷകർ രംഗത്തെത്തിയത്.
-
भाई सुशील काजल जो डेढ़ एकड़ के किसान थे 9 महीने से आंदोलन में अपनी हिस्सेदारी दे रहे थे कल करनाल टोल प्लाजा पर जो पुलिस ने लाठियां चलाई उनको बहुत चोट आई थी और रात को हार्ट फेल के कारण शरीर त्याग कर भगवान को प्यारे हो गए हो गए किसान कौम इनके बलिदान की सदा आभारी रहेगी
— Gurnam Singh Charuni (@GurnamsinghBku) August 29, 2021 " class="align-text-top noRightClick twitterSection" data="
शत शत नमन 🙏🏻 pic.twitter.com/wKe1SIFr4O
">भाई सुशील काजल जो डेढ़ एकड़ के किसान थे 9 महीने से आंदोलन में अपनी हिस्सेदारी दे रहे थे कल करनाल टोल प्लाजा पर जो पुलिस ने लाठियां चलाई उनको बहुत चोट आई थी और रात को हार्ट फेल के कारण शरीर त्याग कर भगवान को प्यारे हो गए हो गए किसान कौम इनके बलिदान की सदा आभारी रहेगी
— Gurnam Singh Charuni (@GurnamsinghBku) August 29, 2021
शत शत नमन 🙏🏻 pic.twitter.com/wKe1SIFr4Oभाई सुशील काजल जो डेढ़ एकड़ के किसान थे 9 महीने से आंदोलन में अपनी हिस्सेदारी दे रहे थे कल करनाल टोल प्लाजा पर जो पुलिस ने लाठियां चलाई उनको बहुत चोट आई थी और रात को हार्ट फेल के कारण शरीर त्याग कर भगवान को प्यारे हो गए हो गए किसान कौम इनके बलिदान की सदा आभारी रहेगी
— Gurnam Singh Charuni (@GurnamsinghBku) August 29, 2021
शत शत नमन 🙏🏻 pic.twitter.com/wKe1SIFr4O
തുടർന്ന് പൊലീസും കർഷകരുമായുണ്ടായ സംഘർത്തിൽ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കിയ കർഷകർ ദേശീയപാത ഉപരോധിച്ച് ഗതാഗത തടസമുണ്ടായിക്കിയെന്നും കർണൽ നഗരത്തിലേക്ക് മാർച്ച് നടത്തുകയായിരുന്നുവെന്നും ഹരിയാന എഡിജിപി നവ്‌ദീപ് സിങ് വിർക് പറഞ്ഞു.
READ MORE: കർഷകർക്ക് നേരെ ലാത്തിച്ചാര്‍ജ് : പൊലീസ് നടപടി ന്യായീകരിച്ച് മനോഹർ ലാൽ ഖട്ടാർ
മാർച്ച് തടഞ്ഞ സമയത്ത് കർഷകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ വാദം.
സംഘർഷത്തിൽ നാല് കർഷകർക്കും പത്ത് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റെന്നും നവ്‌ദീപ് സിങ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി ശനിയാഴ്‌ച കർണലിൽ യോഗം ചേർന്നത്.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് ഒപി ധൻകർ എന്നിവർ ഉൾപ്പടെയുള്ള നേതാക്കള്‍ യോഗത്തിൽ പങ്കെടുത്തിരുന്നു.