ETV Bharat / bharat

ഒഡീഷയിൽ ജൂൺ 17 വരെ ലോക്ക്‌ഡൗൺ നീട്ടി

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്.

Telangana extends lockdown  Odisha extends lockdown  Odisha extends lockdown  Maharashtra extends lockdown  Haryana extends lockdown  Jammu and Kashmir ease corona curfew  uttar Pradesh ease corona curfew  ease corona curfew  സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടുന്നു  ഒഡീഷ ലോക്ക്‌ഡൗൺ നീട്ടുന്നു  തെലങ്കാന ലോക്ക്‌ഡൗൺ നീട്ടുന്നു  ഹരിയാന ലോക്ക്‌ഡൗൺ നീട്ടുന്നു  ഇന്ത്യ ലോക്ക്ഡൗൺ  ലോക്ക്ഡൗൺ  തമിഴ്‌നാട് ലോക്ക്ഡൗൺ  ഉത്തർ പ്രദേശ് ലോക്ക്‌ഡൗൺ  ലോക്ക്‌ഡൗൺ വാർത്ത  indian states extends lockdown  lockdown news  indian states extends LD  lockdown news  lockdown news latest  kerala extends lockdown  haryana extends lockdown  Telegana extends lockdown  odisha extends lockdown  haryana extends lockdown  UP extends lockdown  lockdown news  lockdown lndia news  india lockdown news
ഒഡീഷയിൽ ജൂൺ 17 വരെ ലോക്ക്‌ഡൗൺ നീട്ടി
author img

By

Published : May 31, 2021, 7:10 AM IST

ന്യൂഡൽഹി: ഹരിയാന, തെലങ്കാന സംസ്ഥാനങ്ങൾക്ക് പുറമെ ഒഡീഷയിലും ലോക്ക്‌ഡൗൺ കാലാവധി നീട്ടി. ജൂൺ 17 വരെയാണ് ഒഡീഷയിൽ ലോക്ക്ഡൗൺ നീട്ടിയത്. കേരളം, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ലോക്ക്ഡൗൺ നീട്ടിയിരുന്നു.

അതേ സമയം ഉത്തർ പ്രദേശ്, ജമ്മു കശ്‌മീർ, ഡൽഹി തുടങ്ങിയ പ്രദേശങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പല നഗരങ്ങളിലും വ്യവസ്ഥകളോടെ മാളുകൾ ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു തന്നെ കിടക്കും.

അതേ സമയം ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണ്. തുടർച്ചയായ 46 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം രാജ്യത്ത് 1,65,553 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.02 ശതമാനമായിരുന്നു. അതേ സമയം സംസ്ഥാനങ്ങളിലെ കൊവിഡ് മരണനിരക്ക് ഉയരുകയാണ്.

Read more: ലോക്ക്ഡൗൺ ജൂൺ ഏഴ് വരെ നീട്ടി ഹരിയാന സർക്കാർ

മഹാരാഷ്‌ട്രയിൽ 832, കർണാടകയിൽ 492, തമിഴ്‌നാട്ടിൽ 486, കേരളത്തിൽ 198, ഉത്തർ പ്രദേശിൽ 155, പശ്ചിമ ബംഗാളിൽ 148, പഞ്ചാബിൽ 125, ഡൽഹിയിൽ 122, ആന്ധ്രാപ്രദേശിൽ 104 പേരുമാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. തെലങ്കാനയിൽ ലോക്ക്ഡൗൺ പത്ത് ദിവസത്തേക്ക് കൂടി നീട്ടിയെന്നും കൂടുതൽ നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗൺ നീട്ടിയതെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Read more: മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 15വരെ നീട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.