ഡെഹാറാഡൂണ്‍: കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഹരീഷ് റാവത്തിന് വന്‍ പരാജയം. നൈനിറ്റാള്‍ ജില്ലയിലെ ലാല്‍കുവാന്‍ മണ്ഡലത്തില്‍ നിന്ന് 14,000ത്തിലധികം വോട്ടുകള്‍ക്ക് ബിജെപിയുടെ മോഹന്‍ സിങ് ബീഷ്ടിനോടാണ് പരാജയപ്പെട്ടത്. 2014 മുതല്‍ 2017 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു ഹരീഷ് റാവത്ത്
2017ലെ ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച അദ്ദേഹം രണ്ടിടത്തും പരാജയപ്പെടുകയായിരുന്നു. കിച്ച, ഉദംസിങ്നഗര്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു 2017ല്‍ അദ്ദേഹം മത്സരിച്ചത്. രണ്ടാം യുപിഎ സര്‍ക്കാറില്‍ ജലവകുപ്പ് മന്ത്രിയായിരുന്നു ഹരീഷ് റാവത്ത്.
ALSO READ: ഉത്തരാഖണ്ഡില്‍ ആദ്യമായി ഭരണത്തുടര്‍ച്ച: വൻ ലീഡില്‍ കുതിച്ച് ബിജെപി