ETV Bharat / bharat

നാഗ്‌പൂരിൽ എച്ച്‌ 3 എൻ 2 ബാധിതൻ മരിച്ചു, മരണകാരണം വൈറസ് ബാധയെന്ന് സംശയം - maharashtra

രാജ്യത്ത് നാഗ്‌പൂരിൽ എച്ച്‌ 3 എൻ 2 ബാധിതൻ മരണപ്പെട്ടു. എന്നാൽ മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ കൂടി ഉണ്ടായിരുന്നതിനാൽ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല

H3N2  H3N2 positive septuagenarian dies in Nagpur  H3N2 positive patient dies in Nagpur  H3N2 cases maharashtra  national news  malayalam news  h3n2 cases india  എച്ച് ത്രി എൻ ടു  നാഗ്‌പൂരിൽ എച്ച് ത്രി എൻ ടു ബാധിതൻ മരിച്ചു  രാജ്യത്ത് എച്ച് ത്രി എൻ ടു  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  എച്ച് ത്രി എൻ ടു വൈറസ്  ഇൻഫ്ലുവൻസ വൈറസ്
എച്ച് ത്രി എൻ ടു ബാധിതൻ മരിച്ചു
author img

By

Published : Mar 15, 2023, 7:02 PM IST

Updated : Mar 15, 2023, 7:34 PM IST

മുംബൈ: രാജ്യത്ത് എച്ച്‌ 3 എൻ 2 ബാധിച്ച് മരിച്ചവരുടെ ആകെ മരണ സംഖ്യ അഞ്ചായി. കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ ചികിത്സയിലായിരുന്ന 78 വയസുകാരനായ രോഗി കൂടെ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. മരണപ്പെട്ട വ്യക്തിയ്‌ക്ക് എച്ച്‌ 3 എൻ 2 വൈറസ് ബാധ കൂടാതെ രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നു. അതിനാൽ ഇൻഫ്ലുവൻസ വൈറസ് ബാധയെ തുടർന്നാണോ രോഗി മരിച്ചതെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്.

കർണാടകയിൽ ഒരാഴ്‌ച മുൻപാണ് ആദ്യ എച്ച്‌ 3 എൻ 2 മരണം രജിസ്‌റ്റർ ചെയ്‌തത്. രണ്ടാമത്തെ മരണം ഹരിയാനയിലും രജിസ്‌റ്റർ ചെയ്‌തിരുന്നു. ഈ രണ്ട് കേസുകളിലും മരണ കാരണം വൈറസ്‌ ബാധയാണെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഗുജറാത്തിൽ 58 കാരിയുടെ മരണത്തിന് കാരണം എച്ച്‌ 3 എൻ 2 തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

ആവശ്യം ശരിയായ ചികിത്സ: മഹാരാഷ്‌ട്രയിൽ ഇതുവരെ 352 എച്ച്‌ 3 എൻ 2 വൈറസ് ബാധിതരെ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ മന്ത്രി താനാജി സാവന്ത് അറിയിച്ചു. എല്ലാ രോഗികളും നിലവിൽ ചികിത്സയിലാണെന്നും എച്ച്‌ 3 എൻ 2 സാധാരണഗതിയിൽ മാരകമല്ലെന്നും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണെന്നും സാവന്ത് പൊതുജനങ്ങളോട് പറഞ്ഞു.

അതേസമയം രാജ്യത്തുടനീളം വൈറസ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ജലദോഷവും ചുമയുമാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗികൾക്ക് 20 ദിവസം വരെ അസുഖമുണ്ടാകാം. എങ്കിലും നാലോ അഞ്ചോ ദിവസത്തിനുള്ളിൽ മെഡിക്കൽ ഇടപെടലിലൂടെ രോഗം ഭേദമാക്കാൻ കഴിയുമെന്ന് വിദഗ്‌ദർ പറയുന്നു.

also read: രാജ്യത്ത് എച്ച് 3 എന്‍ 2 കേസുകളില്‍ വര്‍ധന ; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം

വൈറസ് ബാധയെ തുടർന്ന് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി, കാരയ്‌ക്കൽ, യാനം, മാഹി എന്നിവിടങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളും മാർച്ച് 16 മുതൽ മാർച്ച് 26 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്ഷണങ്ങൾ: എച്ച് 3 എൻ 2; ഇൻഫ്ലുവൻസ വൈറസ് ഉപവകഭേദമാണ് എച്ച് 3 എൻ 2. ചുമ, ശരീര വേദന, ശ്വാസതടസം, പനി, കഫക്കെട്ട്, തൊണ്ടവേദന, ജലദോഷം എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. കേരളത്തിൽ ഇതുവരെ 10 പേർക്കും കർണാടകയിൽ 16 പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

also read: ഗുജറാത്തില്‍ 58 കാരി മരിച്ചു ; എച്ച്‌ 3എന്‍ 2 വൈറസെന്ന് സംശയം, സാമ്പിള്‍ പരിശോധനയ്ക്ക്‌ അയച്ചു

ഒഡീഷയിൽ എച്ച് 3 എൻ 2 കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജനങ്ങൾ കൈകൾ വൃത്തിയായി കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക, തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് വിട്ടു നിൽക്കുക തുടങ്ങിയ ജാഗ്രത നിർദേശങ്ങൾ സർക്കാർ പൊതുജനങ്ങൾക്ക് നൽകിയിരുന്നു.

Last Updated : Mar 15, 2023, 7:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.