ETV Bharat / bharat

Gyanvapi Mosque Complex Survey: ഗ്യാന്‍വാപി മസ്‌ജിദ് സർവേ; ആർക്കിയോളജി വകുപ്പിന് കൂടുതല്‍ സമയം അനുവദിച്ച് കോടതി

ASI Survey in Gyanvapi Mosque : കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിതമായ ഗ്യാന്‍വാപി പള്ളി ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ എന്ന് നിർണയിക്കുന്നതിനായാണ് പള്ളി പരിസരത്ത് എഎസ്‌ഐ ശാസ്‌ത്രീയ സർവേ നടത്തുന്നത്

Gyanvapi mosque complex survey work  Mosque Management Committee  Archaeological Survey of India  Kashi Vishwanath Temple  Gyanvapi mosque  ജ്ഞാനവാപി പള്ളി സമുച്ചയത്തിന്‍റെ ശാസ്‌ത്രീയ സർവേ  ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ  വാരണാസി കോടതി  Court of Varanasi  മസ്‌ജിദ് മാനേജ്‌മെന്‍റ് കമ്മിറ്റി  കാശി വിശ്വനാഥ ക്ഷേത്ര  എഎസ്‌ഐ  ASI  court granted more time  archeology department  ശാസ്‌ത്രീയ സർവേ  ജ്ഞാനവാപി പള്ളി ശാസ്‌ത്രീയ സർവേ
Gyanvapi mosque complex survey work
author img

By ETV Bharat Kerala Team

Published : Sep 9, 2023, 10:53 AM IST

വാരണാസി : ഗ്യാന്‍വാപി മസ്‌ജിദ് സമുച്ചയത്തിന്‍റെ ശാസ്‌ത്രീയ സർവേ (Gyanvapi mosque complex survey work) പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (Archaeological Survey of India-ASI) എട്ടാഴ്‌ചത്തെ സമയം അനുവദിച്ച് വാരണാസി കോടതി (court granted more time to the archeology department). ജില്ല ജഡ്‌ജി എ കെ വിശ്വേഷ്, മസ്‌ജിദ് മാനേജ്‌മെന്‍റ് കമ്മിറ്റിയുടെ (Gyanvapi Mosque Management Committee) എതിർപ്പ് തള്ളുകയും എഎസ്‌ഐക്ക് അധിക സമയം അനുവദിക്കുകയും ചെയ്‌തതായി അഭിഭാഷകനായ രാജേഷ് മിശ്ര പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തിന് (Kashi Vishwanath Temple) സമീപമുള്ള, പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിതമായ ഗ്യാന്‍വാപി മസ്‌ജിദ് ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ പണിതിരിക്കുന്നത് എന്ന് നിർണയിക്കുന്നതിനായാണ് പള്ളി പരിസരത്ത് എഎസ്‌ഐ ശാസ്‌ത്രീയ സർവേ നടത്തുന്നത്. വാരണാസി ജില്ല കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവയ്ക്കു‌കയും നീതിയുക്തമായി ഈ നടപടി അനിവാര്യമാണെന്നും ഹിന്ദു-മുസ്‌ലിം വിഭാഗങ്ങൾക്ക് ഇത് ഗുണം ചെയ്യുമെന്നും നിരീക്ഷിക്കുകയും ചെയ്‌തതിന് ശേഷമാണ് സർവേ ആരംഭിച്ചത്.

എഎസ്‌ഐ സ്ഥലം പരിശോധിച്ചുവരികയാണ്. പല ഭാഗങ്ങളും ഇനിയും സർവേ നടത്താന്‍ ബാക്കിയുള്ളതിനാലും എന്നാല്‍ സർവേ ജോലികളുടെ സമയം കഴിഞ്ഞതിനാലും എട്ട് ആഴ്‌ചത്തെ അധിക സമയം കൂടി എഎസ്ഐ ആവശ്യപ്പെട്ടു. എഎസ്‌ഐയുടെ ആവശ്യത്തില്‍ ഇപ്പോള്‍ കോടതി അനുമതി നൽകിയിരിക്കുകയാണ്.

ചൊവ്വാഴ്‌ചയോടെ എഎസ്‌ഐ സർവേ നടപടികൾക്ക് സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ സർവേയുടെ കാലാവധി നീട്ടരുതെന്ന് മുസ്‌ലിം വിഭാഗം എതിർപ്പ് പ്രകടിപ്പിച്ച് കോടതിയിൽ അപ്പീൽ നൽകി. എഎസ്‌ഐ കെട്ടിടങ്ങൾ പരിശോധിക്കുക മാത്രമല്ല അതിന് പുറമെ കോടതിയുടെ അനുമതിയില്ലാതെ കുഴിയെടുക്കുന്നതായും മുസ്‌ലിം വിഭാഗം ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.