ETV Bharat / bharat

ഗ്യാന്‍വാപി തര്‍ക്കം; എഎസ്‌ഐ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ വിധി ഈ മാസം 24ന് - Gyanvapi mosque

ASI Report on Gyan Vapi: കുളം നവീകരണ പ്രശ്‌നത്തിലും തീരുമാനം 24ന്. വിധി പ്രസ്‌താവം അതിവേഗ കോടതിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷം.

ASI report on Gyanvapi  ASI Report verdict on 24  കുളം ശുദ്ധീകരണം  ഗ്യാന്‍വാപി പരിശോധന
Varanasi court to decide on Jan 24
author img

By ETV Bharat Kerala Team

Published : Jan 7, 2024, 9:07 AM IST

വാരണാസി : ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സീല്‍ ചെയ്‌ത് സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പരസ്യമാക്കണമോയെന്ന കാര്യത്തില്‍ വിധി പറയുന്നത് ഈ മാസം 24ന്. രാഷ്ട്രീയ കക്ഷികള്‍ക്ക് ഇതിന്‍റെ പകര്‍പ്പ് നല്‍കണമോയെന്ന കാര്യത്തിലുള്ള തീരുമാനവും കോടതി അന്ന് പ്രഖ്യാപിക്കും (ASI report on Gyanvapi)

ജില്ല ജഡ്‌ജി എ കെ വിശ്വേശാണ് ഇക്കാര്യം അറിയിച്ചതെന്ന് ഹിന്ദു വിഭാഗത്തിന്‍റെ അഭിഭാഷകന്‍ മദന്‍ മോഹന്‍ യാദവ് പറഞ്ഞു. കോടതി ഇക്കാര്യം പ്രഖ്യാപിക്കുമ്പോള്‍ ഹിന്ദു-മുസ്ലീം വിഭാഗങ്ങളുടെ അഭിഭാഷകരും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതരും ഹാജരായിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപിയുടെ പരിസരത്ത് ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായിരുന്നു. ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണോ പള്ളി പണിഞ്ഞിരിക്കുന്നത് എന്ന് പരിശോധിക്കാനാണ് പരിശോധന നടത്തിയത് (ASI Report verdict on 24).

വിഷയത്തില്‍ അതിവേഗ കോടതിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും വിധി പ്രസ്‌താവം ഉണ്ടാകുകയെന്നും ജില്ല കോടതി ഇന്നലെ വ്യക്തമാക്കി. ഈ മാസം 19നാണ് അതിവേഗ കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. നാലാഴ്‌ചത്തേക്ക് കൂടിയെങ്കിലും റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന് എഎസ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിസംബര്‍ 19ലെ അലഹബാദ് ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഒരു തവണ കൂടി ഗ്യാന്‍വാപിയില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ ഉത്തരവിടാമെന്ന് അതിവേഗ കോടതി സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്‌ജിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നുവെന്ന് എഎസ്ഐ അഭിഭാഷകന്‍ അമിത് ശ്രീവാസ്‌തവ ജില്ല കോടതിയെ അറിയിച്ചു. ഈ ഉത്തരവ് നിലനില്‍ക്കെ റിപ്പോര്‍ട്ട് പൊതുമധ്യത്തില്‍ എത്തിയാല്‍ ചിലപ്പോള്‍ അത് പരസ്‌പര വിരുദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് റിപ്പോര്‍ട്ട് തുറക്കാന്‍ ഒരു മാസം കൂടി കാക്കണമെന്നാണ് അഭിഭാഷകന്‍റെ അഭിപ്രായം.

വാരണാസിയിലെ ഇപ്പോഴത്തെ മുസ്ലീം പള്ളി പൊളിച്ച് മാറ്റി ക്ഷേത്രം സ്ഥാപിക്കണമെന്ന ഹര്‍ജിയെ ചോദ്യം ചെയ്‌ത് മുസ്ലീങ്ങളുടെ ഭാഗത്ത് നിന്ന് സമര്‍പ്പിച്ച നിരവധി ഹര്‍ജികള്‍ കഴിഞ്ഞമാസം 19ന് അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ദേശീയ പ്രാധാന്യമുള്ള ഈ കേസില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നും കീഴ്‌കോടതിയോട് അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആറ്മാസത്തിനകം എങ്കിലും കേസ് തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം. വേണമെങ്കില്‍ എഎസ്ഐയോട് പുതിയൊരു പരിശോധനയും നിര്‍ദേശിക്കാവുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

നേരത്തെ നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന് മുകളിലാണ് പതിനേഴാം നൂറ്റാണ്ടില്‍ പള്ളി പണിതതെന്ന ഹര്‍ജിയിലാണ് പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടത്. കഴിഞ്ഞ മാസം പതിനെട്ടിന് തങ്ങളുടെ റിപ്പോര്‍ട്ട് എഎസ്ഐ കോടതിയില്‍ സമര്‍പ്പിച്ചു. പള്ളിയിലെ കുളത്തില്‍ നിരവധി മീനുകള്‍ ചത്തതിനാല്‍ കുളം ശുദ്ധീകരിക്കാന്‍ അനുമതി തേടി ഹിന്ദു സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

എന്നാല്‍ ഇതനുവദിക്കില്ലെന്നും കുളം തങ്ങളുടേതാണെന്നും അവിടുത്തെ ശുദ്ധീകരണം തങ്ങളുടെ ഉത്തരവാദിത്തമാണെന്നും മുസ്ലീം സംഘടനകള്‍ വാദിക്കുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം കുളം അടച്ചെന്നും ഹിന്ദു സംഘടനകള്‍ കോടതിയെ ബോധിപ്പിച്ചു. കുളം ശുദ്ധീകരിക്കാന്‍ തങ്ങളെ അനുവദിക്കുകയോ അല്ലെങ്കില്‍ ഭരണകൂടം അത് ഏറ്റെടുത്ത് ചെയ്യുകയോ വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഇക്കാര്യവും ജില്ല കോടതി ജനുവരി 24ന് പരിഗണിക്കും.

Also Read: ഗ്യാന്‍വാപി സർവേ; ശാസ്‌ത്രീയ സർവേയ്‌ക്ക് കൂടുതൽ സമയം തേടുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.