ETV Bharat / bharat

കാല്‍ ദേഹത്ത് സ്‌പര്‍ശിച്ചു, കെജിഎഫ്‌ 2 പ്രദര്‍ശനത്തിനിടെ വാക്കേറ്റം; യുവാവിന് വെടിയേറ്റു - gunfire while kgf 2 screening

യുവാവിന്‍റെ കാല്‍ മുന്‍സീറ്റിലിരുന്നയാളുടെ ദേഹത്ത് സ്‌പര്‍ശിച്ചതിനെ ചൊല്ലിയുണ്ടായ വഴക്കാണ് വെടിവയ്പ്പില്‍ കലാശിച്ചത്

കെജിഎഫ്‌ 2 പ്രദര്‍ശനം വെടിവയ്‌പ്പ്  കര്‍ണാടക തിയേറ്റര്‍ കെജിഎഫ് 2 വെടിവയ്പ്പ്  കെജിഎഫ്‌ 2 പ്രദര്‍ശനം യുവാവിന് വെടിയേറ്റു  kgf 2 screening gunfire latest  gunfire while kgf 2 screening  KGF 2 latest
കാല്‍ ദേഹത്ത് സ്‌പര്‍ശിച്ചു, കെജിഎഫ്‌ 2 വിന്‍റെ പ്രദര്‍ശനത്തിനിടെ വാക്കേറ്റം; യുവാവിന് വെടിയേറ്റു
author img

By

Published : Apr 20, 2022, 10:39 AM IST

ഹാവേരി (കര്‍ണാടക): കര്‍ണാടകയില്‍ കന്നഡ ചിത്രം കെജിഎഫ് 2-വിന്‍റെ പ്രദര്‍ശനത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. ചൊവ്വാഴ്‌ച രാത്രി ഹാവേരി ജില്ലയിലെ ഷിഗ്ഗാവിലുള്ള രാജശ്രീ എന്ന തിയേറ്ററിലാണ് സംഭവം. മുഗലി സ്വദേശി വസന്തകുമാര ശിവപുര (27) എന്നയാള്‍ക്കാണ് വെടിയേറ്റത്.

കാലിനും വയറിനും ഗുരുതരമായി പരിക്കേറ്റ വസന്തകുമാരയെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്‌ധ ചികിത്സക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. എസ്‌പി ഹനുമാന്‍താരയ, എഎസ്‌പി വിജയകുമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ - സുഹൃത്തുക്കള്‍ക്കൊപ്പം കെജിഎഫ്‌ കാണാനെത്തിയതായിരുന്നു വസന്തകുമാര. ഇതിനിടെ യുവാവിന്‍റെ കാല്‍ മുന്‍സീറ്റിലിരുന്നയാളുടെ ദേഹത്ത് സ്‌പര്‍ശിച്ചു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി.

തുടര്‍ന്ന് തിയേറ്ററില്‍ നിന്ന് പുറത്തേക്ക് പോയ പ്രതി തിരികെ പിസ്റ്റളുമായെത്തി വസന്തകുമാരക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. അതേസമയം, പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Also read: കെജിഎഫ്‌ 2 മൂന്ന്‌ മണിക്കൂര്‍ പീഡനം; ട്വീറ്റുമായി കെആര്‍കെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.