ETV Bharat / bharat

ഗുജറാത്ത് ജാമ്‌നഗര്‍ നോര്‍ത്തില്‍ ബിജെപി സ്ഥാനാര്‍ഥി റിവാബ ജഡേജയ്‌ക്ക് ജയം - ഇന്ത്യന്‍ ക്രിക്കറ്റര്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജാമ്‌നഗര്‍ നോര്‍ത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ പത്‌നിയുമായ റിവാബ ജഡേജ 57 ശതമാനം വോട്ടുകള്‍ നേടി വിജയിച്ചു.

Gujarat Assembly Election Result 2022  Assembly Election Result 2022  Assembly Election Result Live  Gujarat Election Results 2022 live updates  gujarat constituency wise result  gujarat election bjp  Gujarat Election  Ravindra jadeja  BJP  BJP Candidate  Rivaba Jadeja  പതിയെ തുടങ്ങിയ മുന്നേറ്റം  ഗുജറാത്ത്  ജാമ്‌നഗര്‍  ബിജെപി  സ്ഥാനാര്‍ഥി  റിവാബ ജഡേജ  ജഡേജ  റിവാബ  ഇന്ത്യന്‍ ക്രിക്കറ്റര്‍  അഹമദാബാദ്
പതിയെ തുടങ്ങിയ മുന്നേറ്റം; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജാമ്‌നഗര്‍ നോര്‍ത്തില്‍ ബിജെപി സ്ഥാനാര്‍ഥി റിവാബ ജഡേജ വിജയത്തിനരികെ
author img

By

Published : Dec 8, 2022, 5:59 PM IST

അഹമദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ പത്‌നിയും ജാമ്‌നഗര്‍ നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ റിവാബ ജഡേജ മണ്ഡലത്തില്‍ 57 ശതമാനം വോട്ടുകള്‍ നേടി വിജയിച്ചു. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടങ്ങളില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന റിവാബ അവസാന ഘട്ടങ്ങളിലേക്ക് കടന്നപ്പോഴാണ് ജയിച്ചുകയറിയത്. ഒരുഘട്ടത്തില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ അഹിര്‍ കര്‍ഷന്‍ഭായ് പര്‍ബത്ഭായ് കര്‍മുറിനെയും കോണ്‍ഗ്രസിന്‍റെ ബിപേന്ദ്ര സിന്‍ഹ് ജഡേജയേയും പിന്തള്ളി അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ നേടി 31,333 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ റിവാബ ജഡേജ മുന്നേറിയിരുന്നു.

കർണി സേനയുടെ വനിത വിഭാഗം നേതാവായിരുന്ന റിവാബ 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേരുന്നത്. തുടര്‍ന്നാണ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ റിവാബയെ ബിജെപി പരിഗണിച്ചത്. 1990 സെപ്റ്റംബർ 5ന് ജനിച്ച റിവാബ ജഡേജയുടെ ആദ്യത്തെ രാഷ്‌ട്രീയ പോരാട്ടം കൂടിയാണ് ജാംനഗർ നോർത്ത് സീറ്റിലേത്. സിറ്റിങ് എംഎല്‍എ ധർമേന്ദ്രസിങ് മേരുഭയെ മാറ്റിയാണ് ബിജെപി റിവാബയ്‌ക്ക് അവസരം നല്‍കിയത്.

ഗുജറാത്ത് രാജ്‌കോട്ടിലെ ആത്മീയ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ മെക്കാനിക്കൽ എഞ്ചിനിയറിങ് ബിരുദം പൂർത്തിയാക്കിയ റിവാബ, 2016ലാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ വിവാഹം കഴിക്കുന്നത്. മാത്രമല്ല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരി സിങ് സോളങ്കിയുടെ മരുമകള്‍ കൂടിയാണ് റിവാബ ജഡേജ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.