ഗാന്ധിനഗർ: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി കൊവിഡ് വാക്സിന്‍റെ ഒന്നാം ഡോസ് സ്വീകരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മണിപ്പൂരിലെ ബിരേൻ സിംഗ്, ഛത്തീസ്ഗിലെ ഭൂപേഷ് ഭഗൽ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ എന്നിവരുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
ഇന്ത്യ നിലവിൽ രാജ്യവ്യാപക വാക്സിനേഷന്‍റെ മൂന്നാം ഘട്ടത്തിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 13 കോടിയിലധികം ആളുകൾക്ക് കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 ലക്ഷത്തിലധികം വാക്സിൻ ഡോസുകളാണ് രാജ്യത്ത് നൽകിയത്.