ഗാന്ധിനഗർ: സംസ്ഥാനത്ത് മന്ത്രിസഭ വിപുലീകരിക്കില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. തിങ്കളാഴ്‌ചത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തെ തുടർന്നാണ് മന്ത്രിസഭ വിപുലീകരണത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നു വന്നത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായെത്തിയ അമിത് ഷാ മൂന്നു കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്‌തു. പാർട്ടിയുടെ ചുമതലയുള്ള ഭൂപേന്ദർ യാദവിന്‍റെ നേതൃത്വത്തിൽ ജൂൺ 15ന് നടന്ന ബിജെപി എംഎൽഎമാരുടെ യോഗത്തില്‍ 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭാ വിപുലീകരണം ഉണ്ടാകുമെന്ന അഭ്യൂഹമുണ്ടായിരുന്നു.
മന്ത്രിസഭാ വിപുലീകരണത്തെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്‌തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി പ്രദീപ് സിങ് ജഡേജയും വ്യക്തമാക്കി.
Also Read:കൊവിഡ് മരണത്തിന്‍റെ യഥാർഥ കണക്ക് സർക്കാർ മറയ്ക്കുന്നുവെന്ന് അഖിലേഷ് യാദവ്