അഹമ്മദാബാദ്: ഗുജറാത്തിലെ വസ്‌ത്രാല്‍ പ്രദേശത്തെ റോഡ് തകര്‍ന്ന് ഭീമന്‍ കുഴി രൂപപ്പെട്ടു. സുരഭി പാർക്കിന് സമീപത്തെ മെട്രോ റെയിൽ പില്ലർ നമ്പർ 123 ന് സമീപത്തെ റോഡിന്‍റെ ഒരു ഭാഗമാണ് തകര്‍ന്നത്. ഒരു മാസം മുന്‍പാണ് ഈ റോഡിന്‍റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഞായറാഴ്‌ച (17.07.22) പകലുണ്ടായ സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. രണ്ട് മണിക്കൂറോളം നിര്‍ത്താതെ പെയ്‌ത മഴയെ തുടര്‍ന്നാണ് റോഡ് തകർന്ന് വെള്ളം നിറഞ്ഞ് വൻ ഗർത്തമായത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതേസമയം, റോഡ് തകരുന്ന സമയത്ത് വാഹങ്ങള്‍ സഞ്ചരിക്കാതിരുന്നത് വന്‍ ദുരന്തമൊഴിവാക്കി.
ALSO READ| ദേശീയ പാതയില്‍ 10 കിലോമീറ്റര്‍ നിറയെ കുഴി മാത്രം; സംഗതി ഗുജറാത്തിലാണ്.. മഴയെ പഴിച്ച് അധികൃതര്‍
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഗുജറാത്തിലെ വൽസാദ്, നവ്‌സാരി എന്നീ രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയെ തുടര്‍ന്ന് ജനജീവിതം സ്‌തംഭിച്ചിരിക്കുകയാണ്. മഴയെ തുടര്‍ന്ന് വ്യാഴാഴ്‌ചയുണ്ടായ വിവിധ സംഭവങ്ങളില്‍ 11 പേർ മരിച്ചു. ഇതോടെ, മരണസംഖ്യ 54 ആയി. വെള്ളിയാഴ്‌ച 14,000 ത്തിലധികം ആളുകളെയാണ് ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചത്.