ലക്‌നൗ: കർഷകരുടെ സമരത്തിനെതിരെ നടപടികൾ ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമാണ് കേന്ദ്ര സർക്കാരിന്‍റെ മൗനമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കർഷകരുമായി സംസാരിക്കാൻ എന്തുകൊണ്ട് സർക്കാർ ശ്രമിക്കുന്നില്ല. പുതിയതായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ കർഷകർ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 24 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കർഷകരുടെ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് നടന്ന ആക്രമണം കേന്ദ്ര സർക്കാർ കരുതിക്കൂട്ടി നടത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷക സമരം അംഗീകരിക്കുന്നത് വരെ കേന്ദ്രത്തെ സമാധാനത്തോടെ ഇരിക്കാൻ അനുവദിക്കില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
സർക്കാരിന്‍റെ മൗനം കർഷകർക്കെതിരെയുള്ള ആസൂത്രണത്തിന്‍റെ ഭാഗം; രാകേഷ് ടിക്കായത്ത് - Govt's silence
മാർച്ച് 24 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കർഷകരുടെ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്നും ടിക്കായത്ത് പറഞ്ഞു