ETV Bharat / bharat

ഗ്രാമീണ മേഖല കൊവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുവെന്ന് കേന്ദ്രം - പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ

2022 ഡിസംബറോടെ നഗര, ഗ്രാമപ്രദേശങ്ങളിലെ 1,50,000 ഉപ ആരോഗ്യ കേന്ദ്രങ്ങളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ആയുഷ്മാൻ ഭാരത്- ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു

Govt working towards effective COVID-19 management in rural India, says health ministry  ഗ്രാമീണ മേഖലയിൽ സർക്കാർ കൊവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുവെന്ന് കേന്ദ്രം  health ministry  ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ  ആയുഷ്മാൻ ഭാരത്- ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങൾ
ഗ്രാമീണ മേഖലയിൽ സർക്കാർ കൊവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുവെന്ന് കേന്ദ്രം
author img

By

Published : Jun 12, 2021, 6:53 PM IST

ന്യൂഡൽഹി: ഗ്രാമീണ ആരോഗ്യ സംവിധാനങ്ങൾ സുസ്ഥിരമാക്കുന്നതിലൂടെയും സംസ്ഥാനങ്ങഴളുമായി സഹകരിച്ച് നടത്തുന്ന പൊതുജനാരോഗ്യ പദ്ധതികളിലൂടെയും കേന്ദ്ര സർക്കാർ കൊവിഡിനെ ഗ്രാമീണ മേഖലയിൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഗ്രാമീണ മേഖലയിൽ മതിയായ ആരോഗ്യ സംവിധാനങ്ങൾ നൽകുന്നതിലും ദുരന്തത്തിന്‍റെ തോത് കുറക്കുന്നതിലും സർക്കാരിന് അപാകത സംഭവിച്ചുവെന്ന് ആരോപിച്ച് ചില മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നുവെന്ന് മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.

ഗ്രാമപ്രദേശങ്ങളിൽ സർക്കാരിന്‍റെ ആരോഗ്യ സംവിധാനങ്ങളുടെ വ്യാപക ശൃംഖലയുണ്ടെന്നും അർഹമായ ശ്രദ്ധ ലഭിക്കാത്ത മേഖലകൾക്ക് വിവിധ നയങ്ങൾ, പദ്ധതികൾ, പൊതുജനാരോഗ്യ ഇടപെടലുകൾ, സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായുമുള്ള സജീവ പങ്കാളിത്തം എന്നിവയിലൂടെ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2020 മാർച്ച് 31ലെ കണക്കുകൾ പ്രകാരം ഗ്രാമപ്രദേശങ്ങളിൽ 1,55,404 ഉപ ആരോഗ്യ കേന്ദ്രങ്ങളും 24,918 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 5,895 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രാജ്യത്തുണ്ട്. കൂടാതെ, ആയുഷ്മാൻ ഭാരത്- ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങൾ ഇന്ത്യയുടെ പൊതുജനാരോഗ്യ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മന്ത്രാലയം പറയുന്നു.

Also Read: കൊവിഡ് അനുബന്ധ വസ്‌തുക്കൾക്ക് നികുതി ഇളവ് വരുത്താൻ ജിഎസ്‌ടി കൗൺസിൽ തീരുമാനം

2022 ഡിസംബറോടെ നഗര, ഗ്രാമപ്രദേശങ്ങളിലെ 1,50,000 ഉപ ആരോഗ്യ കേന്ദ്രങ്ങളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ആയുഷ്മാൻ ഭാരത്- ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങളാക്കി മാറ്റുകയും സമഗ്രമായ പ്രാഥമികാരോഗ്യ സംരക്ഷണം നൽകുകയും കമ്മ്യൂണിറ്റി തലത്തിൽ സാർവത്രികവും സൗജന്യവുമായ പ്രതിരോധവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.