ETV Bharat / bharat

സർക്കാർ ഫോൺ ടാപ്പ് ചെയ്യുന്നതായി സിഡി കേസ് അഭിഭാഷകൻ

സർക്കാർ തന്‍റെ ഫോൺ ടാപ്പ് ചെയ്യുന്നുവെന്നും ഒരു സർക്കാരും ഇത് ചെയ്തിട്ടില്ലെന്നും മുൻ മന്ത്രി രമേശ് ജാർക്കിഹോളി ഉൾപ്പെട്ട സിഡി കേസിലെ ഇരയുടെ അഭിഭാഷകൻ സൂര്യ മുകുന്ദ് രാജ്

Government is tapping my phone: Lawyer Surya Mukund Raj  Phone tapping  Ramesh jarkiholi CD scandal  Ramesh Jarkiholi sex CD  സർക്കാർ  രമേശ് ജാർക്കിഹോളി  സൂര്യ മുകുന്ദ് രാജ്  ബസവരാജ് ബോമ്മി
സർക്കാർ തന്‍റെ ഫോൺ ടാപ്പു ചെയ്യുന്നുവെന്ന് സിഡി കേസിലെ ഇരയുടെ അഭിഭാഷകൻ
author img

By

Published : Apr 1, 2021, 9:44 PM IST

ബാംഗ്ലൂർ: തന്‍റെ ഫോൺ കര്‍ണാടക സര്‍ക്കാര്‍ ടാപ്പുചെയ്യുകയാണെന്ന് ആരോപിച്ച്, മുൻ മന്ത്രി രമേശ് ജാർക്കിഹോളി ഉൾപ്പെട്ട സിഡി കേസിലെ ഇരയുടെ അഭിഭാഷകൻ സൂര്യ മുകുന്ദ് രാജ്. ഒരു സർക്കാരും ഇത് ചെയ്തിട്ടില്ല, ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മി ജുഡീഷ്യറിയെ അട്ടിമറിക്കരുത്, പ്രതിയായ രമേശ് ജാര്‍ക്കിഹോളിയെ പ്രതിരോധിക്കാൻ ശ്രമിക്കരുതെന്നും സൂര്യ മുകുന്ദ് രാജ് ആവശ്യപ്പെട്ടു.

കോൺഗ്രസ് നിയമ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സൂര്യ മുകുന്ദ് രാജ് സിഡി കേസിലെ ഇരയ്ക്ക് വേണ്ടി ഹാജരാകുന്നത് എന്തുകൊണ്ടാണെന്ന് ബിജെപി ട്വീറ്റ് ചെയ്തിരുന്നു. സിഡി കേസ് ഇരയായ സ്ത്രീ ചൊവ്വാഴ്ച കോടതിയിൽ ഹാജരായപ്പോൾ മുകുന്ദ് രാജും കോടതിയിലുണ്ടായിരുന്നു. ഇരയായ സ്ത്രീ കോടതിയിൽ ഹാജരായപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു. ഞാൻ ഒരു അഭിഭാഷകനാണ്. എന്‍റെ സേവനം ആഗ്രഹിക്കുന്നവർക്കായി സത്യസന്ധമായി വാദിക്കേണ്ടത് എന്‍റെ കടമയാണ്, സൂര്യ മുകുന്ദ് രാജ് പറഞ്ഞു.

ഇരയുടെ മറ്റൊരു അഭിഭാഷകനായ ജഗദീഷ് തന്‍റെ സഹായം ചോദിച്ചതിനാൽ താൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. കേസ് വാദിക്കാൻ യുവതി തന്നോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി ജുഡീഷ്യറിയെ ദുരുപയോഗം ചെയ്യരുതെന്നും കേസിൽ രാഷ്ട്രീയം പാടില്ലെന്നും മുകുന്ദ് രാജ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.