ETV Bharat / bharat

Gold Smuggling At Indo Bangladesh Border : ഇന്‍ഡോ-ബംഗ്ലാദേശ് അതിർത്തിയിൽ 14 കോടിയുടെ സ്വർണവേട്ട ; ഒരാൾ അറസ്‌റ്റിൽ - ബിഎഫ്‌എസ്‌ സ്വർണം പിടികൂടി പിടികൂടി

BSF seizes gold worth Rs 14 crore : 14 കോടി രൂപ വിലമതിക്കുന്ന 23 കിലോ സ്വർണവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ ബിഎഫ്‌എസ്‌ ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തു

Border Security Force seized Gold  smuggler with 23 kg of gold arrested  gold seized  Gold Smuggling at Indo Bangladesh border  Gold worth Rs 14 crore seized  ഇന്‍റോ ബംഗ്ലാദേശ് അതിർത്തി സ്വർണക്കടത്ത്  സ്വർണക്കടത്ത്  ബിഎഫ്‌എസ്‌ സ്വർണം പിടികൂടി പിടികൂടി  സ്വർണ വേട്ട
Gold Smuggling at Indo Bangladesh border
author img

By ETV Bharat Kerala Team

Published : Sep 19, 2023, 10:52 PM IST

കൊൽക്കത്ത : ഇന്‍ഡോ-ബംഗ്ലാദേശ് അതിർത്തിയിൽ വൻ സ്വർണ വേട്ട (Gold Smuggling at Indo Bangladesh border). 23 കിലോ സ്വർണവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ ബിഎഫ്‌എസ്‌ (Border Security Force) ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തു. മോട്ടോർ സൈക്കിളിന്‍റെ എയർ ഫിൽട്ടറിൽ ഒളിപ്പിച്ച 14 കോടി രൂപ വിലമതിക്കുന്ന സ്വർണം (Gold worth Rs 14 crore seized) ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേയ്‌ക്ക് കൊണ്ടുവരികയായിരുന്നു. ഇതിനിടെ ദക്ഷിണ ബംഗാൾ അതിർത്തിയിൽ രാംഗട്ടിലെ 68 ബറ്റാലിയൻ സീമ ചൗക്കിൽവച്ച് ഉദ്യോഗസ്ഥർ പിടികൂടി.

സെപ്‌റ്റംബർ 18 ന് രാത്രിയാണ് സ്വർണവേട്ട നടന്നത്. സംഭവത്തിൽ നോർത്ത് 28 പർഗാനാസ് ജില്ലക്കാരനായ ഇന്ദ്രജിത് പത്ര (23)യാണ് പിടിയിലായത്. 50 സ്വർണ ബിസ്‌കറ്റുകളും 16 സ്വർണക്കട്ടികളുമാണ് (Gold Bars) പ്രതിയുടെ പക്കൽ ഉണ്ടായിരുന്നത്. അതിർത്തയിൽ സ്വർണ കടത്ത് നടക്കുന്നതായി ബിഎഫ്‌എസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

പിന്നീട് പ്രദേശത്ത് നടത്തിയ തെരച്ചിലിൽ സംശയാസ്‌പദമായ രീതിയിൽ ബൈക്ക് യാത്രികൻ വാൻ ജംഗ്ഷനിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതിനിടെ പ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ സഹോദരന് അൽദംഗ ഗ്രാമത്തിൽ സ്വർണക്കടയുണ്ടെന്നും താൻ അവിടെ ജോലിക്കാരനാണെന്നുമാണ് പ്രതി പറഞ്ഞത്.

ചെന്നൈ വിമാനത്താവളത്തിൽ രാജ്യാന്തര കള്ളക്കടത്തിന്‍റെ പുതിയ മാതൃക : സെപ്‌റ്റംബർ 15 ന് ചെന്നൈ വിമാനത്താവളത്തിൽ 14 കോടിയുടെ സ്വർണവും ഐ ഫോണുകളുമാണ് കസ്‌റ്റംസ് പിടികൂടിയത് (Mass seize in Chennai Airport). കസ്‌റ്റംസ് ആക്‌ടിന്‍റെ പഴുത് മുതലെടുത്ത് പുതിയ മാതൃകയിലാണ് സംഘം രാജ്യാന്തര കള്ളക്കടത്ത് നടത്താൻ ശ്രമിച്ചത്. ഒരേ വിമാനത്താവളത്തിൽ 113 പേരിൽ നിന്നായി അന്നേ ദിവസം 13 കിലോഗ്രാം സ്വര്‍ണം, 120 ഐ ഫോണുകള്‍, 84 ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍, വിലകൂടിയ വിദേശ സിഗററ്റുകള്‍, കുങ്കുമപ്പൂവ്, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്.

Read More : Mass Seize in Chennai Airport : 113 പേര്‍ വഴി കടത്തിയത് 14 കോടിയുടെ സ്വര്‍ണവും ഐഫോണുകളും : കള്ളക്കടത്തിന്‍റെ പുതിയ മാതൃക കണ്ട് ഞെട്ടി ചെന്നൈ വിമാനത്താവളം

കസ്റ്റംസ് ആക്‌റ്റ് അനുസരിച്ച് ഒരു കോടിയില്‍ കൂടുതല്‍ മൂല്യമുള്ള വസ്‌തുക്കള്‍ കള്ളക്കടത്ത് നടത്തുമ്പോഴാൾ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥയുള്ളത്. ഇതില്‍ കുറഞ്ഞ തുകയ്‌ക്കുള്ള കടത്തുകളില്‍ കേസെടുത്ത് പ്രതികളെ ജാമ്യത്തില്‍ വിടും. ഈ പഴുത് മുതലെടുത്ത് കള്ളക്കടത്ത് ശൃംഖല നൂറുകണക്കിനാളുകളെ മറയാക്കി വ്യാപകമായ കള്ളക്കടത്ത് ആസൂത്രണം ചെയ്യുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.