അമരാവതി: പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനും മലിനീകരണം തടയുന്നതിനും യുവാവിന്‍റെ സൈക്കിൾ യാത്ര. മലയാളിയായ ഗോകുലാണ് യാത്ര ആരംഭിച്ചത്. ഡിസംബർ 16ന് കേരളത്തിൽ നിന്നും യാത്ര തുടങ്ങിയ ഗോകുൽ കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശിലെ പെനുഗൊണ്ടയിലെത്തിയത്. കേരളത്തിൽ നിന്നും കശ്‌മിർ വരെ 3,650 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കുകയാണ് ഗോകുലിന്‍റെ ലക്ഷ്യം. 700 കിലോമീറ്റർ ഗോകുൽ പൂർത്തിയാക്കി കഴിഞ്ഞു. രാവിലെ മുതൽ വൈകുന്നേരം വരെ ഗോകുൽ സൈക്കിൾ യാത്രയിലായിരിക്കും, രാത്രി ക്ഷേത്രങ്ങളിൽ ഉറങ്ങും. മലിനീകരണം തടയുക എന്ന സന്ദേശം യാത്രയിലൂടെ പ്രചരിപ്പിക്കാനാകുമെന്നാണ് ഗോകുലിന്‍റെ പ്രതീക്ഷ.
പരിസ്ഥിതി സംരക്ഷണ സന്ദേശം; കേരളം മുതൽ കശ്‌മീർ വരെ സൈക്കിൾ ചവിട്ടി ഗോകുൽ
ഡിസംബർ 16ന് കേരളത്തിൽ നിന്നും യാത്ര തുടങ്ങിയ ഗോകുൽ കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശിലെ പെനുഗൊണ്ടയിലെത്തിയത്