ബെംഗളുരു: കൊവിഡ് മഹാമാരി ഒഴിയാൻ ആടിനെയും കോഴിയെയും ദേവിക്ക് ബലി നൽകി. ബെംഗളുരുവിലെ കെപി അഗ്രഹാരത്തിൽ താമസിക്കുന്നവരാണ് അവർ ആരാധിക്കുന്ന അണ്ണമ്മ ദേവിക്ക് ബലിതർപ്പണം നടത്തിയത്.
ചടങ്ങിൽ പങ്കെടുത്തവർ സാമൂഹിക അകലം പാലിക്കുകയോ, പലരും മാസ്ക് ധരിക്കുകയോ ചെയ്തിട്ടില്ല. ഇതിന്റെ ഭാഗമായി നഗരത്തിലെ പലയിടങ്ങളിലും പ്രാർഥനകൾ നടന്നു. ആളുകൾ തെരുവുകളിൽ രംഗോലിയിടുകയും ചെയ്തു.