ETV Bharat / bharat

ലോകകപ്പ് മെഡലാണ് അടുത്ത ലക്ഷ്യം, മനസ് തുറന്ന് ഹോക്കി ഗോൾകീപ്പർ ശ്രീജേഷ്

41 വർഷത്തെ ഇടവേളക്ക് ശേഷം ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യ ചരിത്ര വെങ്കലം നേടിയതോടെ അദ്ദേഹത്തിന്‍റെ സ്വപ്‌നം സാക്ഷാത്കരിച്ചു.

PR Sreejesh on Indian hockey  PR Sreejesh on World Cup medal  Sreejesh on retirement  hockey world cup  ലോകകപ്പ് മെഡലാണ് അടുത്ത ലക്ഷ്യം, മനസ് തുറന്ന് ഗോൾകീപ്പർ ശ്രീജേഷ്  indian hockey captian  ശ്രീജേഷ് പറയുന്നു തന്റെ വിരമിക്കലിനെ കുറിച്ച്  next target is World Cup medal
ലോകകപ്പ് മെഡലാണ് അടുത്ത ലക്ഷ്യം, മനസ് തുറന്ന് ഗോൾകീപ്പർ ശ്രീജേഷ്
author img

By

Published : Feb 3, 2022, 9:27 AM IST

ന്യൂഡൽഹി: 33-ാം വയസ്സിൽ പിആർ ശ്രീജേഷ് തന്‍റെ കരിയറിന്‍റെ അവസാന ഘട്ടത്തിലാണ്, ഹോക്കിയിലെ വെറ്ററൻ ഗോൾകീപ്പർക്ക് ടോക്കിയോ ഒളിമ്പിക്‌സ് വെങ്കലമടങ്ങിയ തന്‍റെ മെഡല്‍ പട്ടികയിലേക്ക് ഹോക്കി ലോകകപ്പ് മെഡൽ കൂടെ ചേർക്കാതെ കരിയര്‍ അവസാനിപ്പിക്കാനുള്ള മാനസികാവസ്ഥയിലല്ല. 2006-ൽ ഇന്ത്യന്‍ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ്, ലോക ഹോക്കിയിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളായി കണക്കാക്കപ്പെടുന്നു.

2016ലെ റിയോ ഒളിമ്പിക്‌സിന്‍റെ ക്വാർട്ടർ ഫൈനലിൽ ദേശീയ ടീമിനെ നയിച്ച ശ്രീജേഷ്, 2014ലെ സ്വർണമെഡൽ ജേതാവായ ഏഷ്യൻ ഗെയിംസ് സ്‌ക്വാഡിന്‍റെ ഭാഗമായിരുന്നുവെങ്കിലും 41 വർഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വർഷത്തെ ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യ ചരിത്രപരമായ വെങ്കലം നേടിയതോടെയാണ് സ്വപ്‌നം സാക്ഷാത്കരിച്ചു.

അടുത്ത വർഷം നടക്കുന്ന ലോകകപ്പില്‍ മെഡൽ നേടാൻ ലക്ഷ്യമിടുന്നതിനാൽ 2024-ലെ പാരീസ് ഒളിമ്പിക്‌സിന് മുന്‍പായി തന്‍റെ ഭാവിയെക്കുറിച്ച് സുപ്രധാന തീരുമാനം എടുക്കുന്നതില്‍ സീനിയർ ശ്രീജേഷ് തൃപ്‌തനല്ല.

"ഒളിമ്പിക് മെഡൽ ഒരു സ്വപ്‌നമായിരുന്നു, പക്ഷേ മെഡല്‍ മെച്ചപ്പെടുത്താൻ എനിക്ക് ഇപ്പോഴും അവസരമുണ്ട്.2022 ല്‍ ആരംഭിക്കുന്ന FIH പ്രോ ലീഗ് ഞങ്ങൾക്ക് വളരെ പ്രധാനമാണ്, തുടർന്ന് ഞങ്ങൾക്ക് കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും ഉണ്ട്," ശ്രീജേഷ് പറഞ്ഞു. വനിതാ ടീം ക്യാപ്റ്റൻ റാണി രാംപാലിന് ശേഷം വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ അവാർഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശ്രീജേഷ് .

"ഏഷ്യൻ ഗെയിംസ് ഞങ്ങൾക്ക് പാരീസ് ഒളിമ്പിക്‌സിൽ നേരിട്ട് അവസരം നൽകും. കഴിഞ്ഞ ലോകകപ്പിൽ ഞങ്ങൾക്ക് സെമിഫൈനലിലേക്ക് യോഗ്യത നേടാനായില്ല, എന്നാല്‍ ഇത്തവണ ലോകകപ്പിൽ മെഡൽ നേടി എന്‍റെ ലക്ഷ്യം പൂർത്തീകരിക്കും.ഒരു ഗോൾകീപ്പറെ സംബന്ധിച്ചിടത്തോളം പ്രായം ഒരു വലിയ തടസമല്ല. കളിയോട് നിങ്ങൾ എത്രമാത്രം അഭിനിവേശമുള്ളവരാണ് എന്നതിനെ ആശ്രയിച്ചാണിത് . ഇന്ത്യയിൽ നടക്കുന്ന ലോകകപ്പില്‍ മെഡല്‍ നേടുക എന്നതാണ് ലക്ഷ്യം " ശ്രീജേഷ് പറഞ്ഞു.

ഫെബ്രുവരി 8 മുതൽ 13 വരെ സൗത്താഫ്രിക്കയിലെ പോച്ചെഫ്‌സ്‌ട്രോമിൽ വെച്ചാണ് നടക്കുന്ന ദക്ഷിണാഫ്രിക്കക്കകും ഫ്രാൻസിനുമെതിരായ എഫ്‌ഐഎച്ച് പ്രോ ലീഗ് മത്സരങ്ങൾക്കായി ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ശ്രീജേഷ് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തും.ടോക്കിയോ ഒളിമ്പിക്‌സിന് ശേഷം വീണ്ടും ഊർജ്ജസ്വലനാകാൻ ബ്രേക്ക് സഹായിച്ചെന്ന് പരിചയസമ്പന്നനായ ഗോൾകീപ്പർ കൂട്ടിച്ചേര്‍ത്തു.

ALSO READ:U-19 World Cup: കൗമാരക്കുതിപ്പ്, ഓസീസിനെ തകർത്ത് ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.