ETV Bharat / bharat

MP Borewell Rescue: രണ്ടരവയസുകാരി കുഴൽക്കിണറിൽ കിടന്നത് 55 മണിക്കൂർ, പുറത്ത് എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി

മധ്യപ്രദേശിൽ 300 അടി താഴ്‌ചയുള്ള കുഴൽക്കിണറിൽ വീണ രണ്ടരവയസുകാരിയായ സൃഷ്‌ടി എന്ന കുട്ടിയെ 55 മണിക്കൂറിന് ശേഷം പുറത്തെത്തിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി സ്ഥിരീകരിച്ച് അധികൃതർ.

Two and a half year old girl trapped in borewell  MP Borewell incident child died  MP Borewell rescue  sehore borewell rescue  sehore madhya pradesh  MP Borewell incident  girl rescued from madhya pradesh borewell dies  borewell  sehore  madhya pradesh sehore  കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരി മരിച്ചു  മധ്യപ്രദേശിൽ രണ്ടരവയസുകാരി കുഴൽക്കിണറിൽ വീണു  കുഴൽക്കിണറിൽ വീണു  കുട്ടി കുഴൽക്കിണറിൽ വീണു  കുഴൽക്കിണറിൽ വീണ് കുട്ടി മരിച്ചു  സൃഷ്‌ടി കുശ്വാഹ  സൃഷ്‌ടി  മധ്യപ്രദേശ് സെഹോർ  മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണു
MP Borewell Rescue
author img

By

Published : Jun 9, 2023, 10:15 AM IST

Updated : Jun 9, 2023, 1:40 PM IST

സെഹോർ : മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ ചൊവ്വാഴ്‌ച (ജൂൺ 6) കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരി മരിച്ചു. 55 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 135 അടി താഴ്‌ചയിൽ വീണ സൃഷ്‌ടി കുശ്വാഹ എന്ന രണ്ടരവയസുകാരിയാണ് മരിച്ചത്.

കുഴൽക്കിണറിൽ നിന്ന് റോബോട്ടിക് ആയുധങ്ങൾ ഉപയോഗിച്ചാണ് പെൺകുട്ടിയെ പുറത്തെടുത്തത്. ചൊവ്വാഴ്‌ചയാണ് പെൺകുട്ടി 300 അടി താഴ്‌ചയുള്ള കുഴൽക്കിണറിൽ അകപ്പെട്ടത്. 40 അടി താഴ്‌ചയിൽ കുടുങ്ങി കിടക്കുകയായിരുന്നു കുട്ടി. രക്ഷാപ്രവർത്തനത്തിനിടെ ഹുക്ക് ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

  • Madhya Pradesh | The 2.5-year-old girl rescued from the borewell in Mungaoli village of Sehore district passes away

    FIR registered against the owner of the farmland and the person responsible for the borewell, further investigation underway: Mayak Awasthi, SP Sehore pic.twitter.com/BQYZ6Gk4Pj

    — ANI MP/CG/Rajasthan (@ANI_MP_CG_RJ) June 8, 2023 " class="align-text-top noRightClick twitterSection" data=" ">

എൻഡിആർഎഫ്, എസ്‌ഡിഇആർഎഫ്, സൈനിക ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. മുഴുവൻ അഡ്‌മിനിസ്‌ട്രേറ്റീവ് ജീവനക്കാരും മെഡിക്കൽ സംഘവും സ്ഥലത്തുണ്ടായിരുന്നു.

40 അടി താഴ്‌ചയിൽ കുടുങ്ങി, വീണ്ടും 100 അടിയോളം താഴ്‌ചയിലേക്ക് : ജില്ല ആസ്ഥാനത്തെ മാണ്ഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ മുംഗാവലി ഗ്രാമത്തിൽ ചൊവ്വാഴ്‌ച കളിക്കുന്നതിനിടെ രണ്ടര വയസുകാരി സൃഷ്‌ടി കുശ്വാഹ കുഴൽക്കിണറിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ്-അഡ്‌മിനിസ്‌ട്രേഷനും റെസ്‌ക്യൂ ടീമും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

പെൺകുട്ടി ആദ്യം കുഴൽക്കിണറിൽ 40 അടി താഴ്‌ചയിൽ കുടുങ്ങി. ശ്വാസതടസം ഉണ്ടാകാതിരിക്കാൻ പൈപ്പിലൂടെ കുട്ടിക്ക് ഓക്‌സിജൻ എത്തിച്ച് നൽകി. ജെസിബി ഉപയോഗിച്ച് കുഴൽക്കിണറിന്‍റെ അരികുകൾ കുഴിച്ചു. അവിടെ നിന്ന് തുരങ്കം ഉണ്ടാക്കി പെൺകുട്ടിയുടെ അടുത്തെത്താനായിരുന്നു ശ്രമം. കുഴിയെടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഉപകരണങ്ങളുടെ പ്രകമ്പനം മൂലം കുട്ടി വീണ്ടും 100 അടിയോളം താഴ്‌ചയിലേക്ക് വീണു.

രക്ഷാപ്രവർത്തനത്തിന് രാജസ്ഥാനിൽ നിന്നും പ്രത്യേക സംഘം : മണിക്കൂറുകൾക്ക് ശേഷവും രക്ഷാപ്രവർത്തനം വിജയിക്കാത്തതിനെ തുടർന്ന് ഡൽഹിയിൽ നിന്നും രാജസ്ഥാനിൽ നിന്നും പ്രത്യേക സംഘത്തെ എത്തിച്ചു. സൈന്യത്തെയും രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെടുത്തി. ഒടുവിൽ പെൺകുട്ടിയെ റോബോട്ടിക് യന്ത്രം ഉപയോഗിച്ച് പുറത്തെടുത്തു. ഉടൻ തന്നെ സെഹോർ ജില്ല ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.

സമാന സംഭവം മധ്യപ്രദേശിലെ ബേതുൽ ജില്ലയിലും : 2022 ഡിസംബർ 6ന് സമാന സംഭവം മധ്യപ്രദേശിലെ ബേതുൽ ജില്ലയിലും റിപ്പോർട്ട് ചെയ്‌തിരുന്നു. 400 അടി താഴ്‌ചയുള്ള കുഴൽക്കിണറിൽ വീണ തൻമയ് സാഹുവിനെ (8) 80 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. കുട്ടി കിണറിന്‍റെ 55 അടി താഴ്‌ചയിൽ കുടുങ്ങി കിടക്കുകയായിരുന്നു.

Also read : 80 മണിക്കൂറിലേറെ ജീവന് വേണ്ടി പൊരുതി, ഒടുവിൽ മരണത്തിന് കീഴടങ്ങി ; കുഴൽക്കിണറിൽ വീണ എട്ടുവയസുകാരന് ദാരുണാന്ത്യം

മരണക്കെണിയായി കുഴൽക്കിണറുകൾ : തുറന്നതും ഉപേക്ഷിക്കപ്പെട്ടതുമായ കുഴൽക്കിണറുകൾ സൃഷ്‌ടിക്കുന്ന അപകടങ്ങൾ ഏറെയാണ്. ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറുകളിൽ കുട്ടികൾ വീണുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിന്‍റെ ഭാഗമായി 2009ൽ സുപ്രീം കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. 2010ൽ ഈ മാർഗനിർദേശങ്ങൾ പുതുക്കി.

കോടതി പുറപ്പെടുവിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ നിർമ്മാണ സമയത്ത് കിണറിന് ചുറ്റും മുള്ളുവേലി സ്ഥാപിക്കുക, കിണറിന് മുകളിൽ ബോൾട്ടുകൾ ഉപയോഗിച്ച് ഉറപ്പിച്ച സ്റ്റീൽ പ്ലേറ്റ് കവറുകൾ ഉപയോഗിക്കുക, അടിയിൽ നിന്ന് തറനിരപ്പ് വരെ കുഴൽക്കിണറുകൾ നികത്തുക എന്നിവ ഉൾപ്പെടുന്നു.

Last Updated : Jun 9, 2023, 1:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.