ETV Bharat / bharat

'പാര്‍ട്ടി വിടാന്‍ കാരണം രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസില്‍ നിലനില്‍പ്പ് വേണമെങ്കില്‍ നട്ടെല്ല് ഉണ്ടാകരുത്': ഗുലാം നബി ആസാദ് - കോണ്‍ഗ്രസ്

ആത്‌കഥ പ്രകാശനം ചെയ്യുന്ന വേളയിലാണ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ ഗുലാം നബി ആസാദ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയും അനുയായികളുമാണ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു

Ghulam Nabi Azad criticizing Rahul Gandhi  Ghulam Nabi Azad  Ghulam Nabi Azad criticizing congress  പാര്‍ട്ടി വിടാന്‍ കാരണം രാഹുല്‍ ഗാന്ധി  ഗുലാം നബി ആസാദ്  രാഹുല്‍ ഗാന്ധി  കോണ്‍ഗ്രസ്  ഇന്ദിരാഗാന്ധി
ഗുലാം നബി ആസാദ്
author img

By

Published : Apr 6, 2023, 11:12 AM IST

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് ഗുലാം നബി ആസാദ്. താനും മറ്റ് നേതാക്കളും പാര്‍ട്ടി വിടാന്‍ കാരണം രാഹുല്‍ ഗാന്ധി ആണെന്നായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവിന്‍റെ പരാമര്‍ശം. ഇന്നത്തെ കോണ്‍ഗ്രസില്‍ നിലനില്‍പ്പുണ്ടാകണമെങ്കില്‍ നേതാക്കള്‍ നട്ടെല്ല് ഇല്ലാത്തവരാകണം എന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍റ് ലൈബ്രറിയില്‍ തന്‍റെ ആത്‌മകഥ പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്.

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ശേഷം, പഴയ കോണ്‍ഗ്രസ് പ്രതാപത്തെ ഇന്നത്തെ ഈ അവസ്ഥയില്‍ എത്തിച്ചത് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളും ആണെന്ന് ഗുലാം നബി ആസാദ് വിമര്‍ശിച്ചിരുന്നു. കാലാവധി കഴിഞ്ഞിട്ടും ഔദ്യോഗിക ബംഗ്ലാവ് ഒഴിയാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ സൗജന്യമായല്ല താമസിക്കുന്നതെന്നും വാടക നല്‍കുന്നുണ്ടെന്നും ആയിരുന്നു ഗുലാം നബി ആസാദിന്‍റെ മറുപടി.

'ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ പഞ്ചാബില്‍ 26 തവണയും ജമ്മു കശ്‌മീരില്‍ മുഖ്യമന്ത്രിയ ആയിരുന്നപ്പോള്‍ അവിടെ 16 തവണയും ഞാന്‍ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇത്തരം ഭീഷണികള്‍ കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് എനിക്ക് ബംഗ്ലാവ് അനുവദിച്ചത്. നിങ്ങളുടെ അറിവിലേക്കായി പറയുകയാണ്. ആ വീട്ടില്‍ ഞാന്‍ സൗജന്യമായിട്ടല്ല താമസിക്കുന്നത്. വീടിന്‍റെ വാടക നല്‍കുന്നതിനൊപ്പം വൈദ്യുതിയ്‌ക്കും വെള്ളത്തിനും എന്തിനേറെ എന്‍റെ സുരക്ഷയ്‌ക്ക് പോലും എന്‍റെ പെന്‍ഷനില്‍ നിന്ന് പണം നല്‍കുന്നുണ്ട്', ഗുലാം നബി ആസാദ് പറഞ്ഞു.

പഞ്ചാബില്‍ ഭീകരവാദം അതിന്‍റെ കൊടുമുടില്‍ എത്തിയപ്പോള്‍ സംസ്ഥാനം സന്ദര്‍ശിച്ച ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. 'ജനറല്‍ സെക്രട്ടറി ആയി ഞാന്‍ പഞ്ചാബില്‍ ചെന്നപ്പോള്‍ രാജീവ് ഗാന്ധി എന്നോട് പറഞ്ഞു, ആസാദ് നിങ്ങള്‍ നിങ്ങളുടെ മരണ ഉത്തരവില്‍ ഒപ്പുവച്ചു എന്ന്. എങ്ങനെയൊക്കെയോ ഞാന്‍ അതിജീവിച്ചു. പക്ഷേ സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രി ആയിരുന്ന ബിയാന്ത് സിങ് കൊല്ലപ്പെട്ടു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ചെയ്‌തതിന്‍റെ അഞ്ചില്‍ ഒന്നെങ്കിലും രാഹുല്‍ ചെയ്‌തിരുന്നെങ്കില്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമായിരുന്നു', ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

'ഞാനും മറ്റ് നേതാക്കളും കോണ്‍ഗ്രസ് വിടാന്‍ കാരണം രാഹുല്‍ ഗാന്ധിയാണ്', ഗുലാം നബി ആസാദ് ആരോപിച്ചു. പാർട്ടിയിലെ ആഭ്യന്തര പരിഷ്‌കാരങ്ങൾക്കായി കോൺഗ്രസ് ഹൈക്കമാൻഡിനെ പ്രേരിപ്പിച്ച ജി -23 അംഗമായിരുന്ന മുതിർന്ന കോൺഗ്രസ് അംഗങ്ങളായ ആനന്ദ് ശർമയുടെയും 2020 ൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ കുറിച്ചും ഗുലാം നബി ആസാദ് പ്രതികരിക്കുകയുണ്ടായി. 'രാഹുല്‍ ഗാന്ധിക്കെതിരായ ആ നടപടി തെറ്റായിരുന്നു. അതേ സമയം 2013ലെ നിയമ നിര്‍മാണത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കണമായിരുന്നു. എന്നാല്‍ പാര്‍ട്ടി ഉപാധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി തന്നെയാണ് അത് ചവറ്റു കുട്ടയില്‍ തള്ളിയത്. ഇപ്പോള്‍ അദ്ദേഹം തന്നെ ബുദ്ധിമുട്ടുന്നു', ഗുലാം നബി ആസാദ് പറഞ്ഞു. അന്നത്തെ മന്ത്രിസഭ വളരെ ദുര്‍ബലമായിരുന്നു എന്നും അന്ന് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ തലകുനിക്കാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നേതൃത്വത്തെ അഭിനന്ദിച്ചുകൊണ്ട് ആസാദ് പറഞ്ഞു, 'അവർ ഉന്നതരായ നേതാക്കളായിരുന്നു. അവരോടെല്ലാം എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയും ഞാനും വളരെ നല്ല സമവാക്യം പങ്കിട്ടവരാണ്. പാർട്ടിക്കുള്ളിൽ എങ്ങനെ ഐക്യം നിലനിർത്തണമെന്ന് അവർക്ക് അറിയാമായിരുന്നു'.

സോണിയ ഗാന്ധി ക്ഷണിച്ചാൽ കോൺഗ്രസ് പാർട്ടിയിലേക്ക് തിരിച്ച് വരുമോ എന്ന ചോദ്യത്തിന് നിലവിലെ കോൺഗ്രസ് നേതൃത്വത്തെ ആസാദ് പരിഹസിക്കുകയാണ് ഉണ്ടായത്. സോണിയ ഗാന്ധിയുടെ തീരുമാനമായിരുന്നുവെങ്കിൽ, ഞാൻ ഇന്നുള്ളിടത്ത് ഉണ്ടാകില്ലായിരുന്നു', അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.