ന്യൂഡല്‍ഹി : രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് പത്മഭൂഷണ്‍ സ്വീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു ആദരം. ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തിന് മരണാനന്തരം, രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചു. കഴിഞ്ഞ ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. മക്കളായ കൃതിക റാവത്തും തരിണി റാവത്തും ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്.
-
President Kovind presents Padma Vibhushan to General Bipin Rawat (Posthumous) for Civil Service. As the first Chief of Defence Staff and Secretary, Department of Military Affairs, he was pivotal in ushering transformative reforms in Indian Armed Forces. pic.twitter.com/fcTi67wiZL
— President of India (@rashtrapatibhvn) March 21, 2022 " class="align-text-top noRightClick twitterSection" data="
">President Kovind presents Padma Vibhushan to General Bipin Rawat (Posthumous) for Civil Service. As the first Chief of Defence Staff and Secretary, Department of Military Affairs, he was pivotal in ushering transformative reforms in Indian Armed Forces. pic.twitter.com/fcTi67wiZL
— President of India (@rashtrapatibhvn) March 21, 2022President Kovind presents Padma Vibhushan to General Bipin Rawat (Posthumous) for Civil Service. As the first Chief of Defence Staff and Secretary, Department of Military Affairs, he was pivotal in ushering transformative reforms in Indian Armed Forces. pic.twitter.com/fcTi67wiZL
— President of India (@rashtrapatibhvn) March 21, 2022
Also Read: അറിവ് പകരാനും പഠിക്കാനും പ്രായമില്ല; നന്ദ മാസ്റ്ററുടെ ഓര്‍മയില്‍ കാന്തിര ഗ്രാമം
128 പേര്‍ക്കാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. 4 പത്മവിഭൂഷൺ, 17 പത്മഭൂഷൺ, 107 പത്മശ്രീ പുരസ്‌കാരങ്ങൾ ഉൾപ്പടെയാണിത്. 13 പുരസ്‌കാരങ്ങൾ മരണാനന്തരമാണ് നല്‍കുന്നത്. പത്മ പുരസ്‌കാരങ്ങൾ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നാണ്. റിപ്പബ്ലിക് ദിനത്തിന്റെ തലേന്നാണ് വർഷം തോറും അവര്‍ഡ് പ്രഖ്യാപിക്കുക.
-
President Kovind presents Padma Bhushan to Shri Ghulam Nabi Azad for Public Affairs. A veteran political leader and social worker, Shri Azad has held many important positions in his illustrious public life. pic.twitter.com/CadQybCaAY
— President of India (@rashtrapatibhvn) March 21, 2022 " class="align-text-top noRightClick twitterSection" data="
">President Kovind presents Padma Bhushan to Shri Ghulam Nabi Azad for Public Affairs. A veteran political leader and social worker, Shri Azad has held many important positions in his illustrious public life. pic.twitter.com/CadQybCaAY
— President of India (@rashtrapatibhvn) March 21, 2022President Kovind presents Padma Bhushan to Shri Ghulam Nabi Azad for Public Affairs. A veteran political leader and social worker, Shri Azad has held many important positions in his illustrious public life. pic.twitter.com/CadQybCaAY
— President of India (@rashtrapatibhvn) March 21, 2022
സാഹിത്യം, വിദ്യാഭ്യാസം, കല, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യാപാരം, വ്യവസായം, സിവിൽ സർവീസ്, പൊതുകാര്യങ്ങൾ, കായികം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് അവാര്‍ഡ് നല്‍കുക. പത്മ അവാർഡ് കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകുന്നത്.