ന്യൂഡല്‍ഹി: തരംകിട്ടുമ്പോഴെല്ലാം ഹിന്ദുമതത്തെ ആക്രമിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഭാരതീയ ജനതാ പാർട്ടി (bjp) വക്താവ് സംബിത് പത്ര ആരോപിച്ചു. കോൺഗ്രസിന്‍റെയും ഗാന്ധി കുടുംബത്തിന്‍റെയും സ്വഭാവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2010 ഡിസംബർ 17ന് രാജ്യത്തിന് തീവ്രവാദത്തെക്കാള്‍ അപകടകരം ഹിന്ദുത്വമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എല്ലാ കോൺഗ്രസ് നേതാക്കളും ഹിന്ദുമതത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ മൂന്ന് തവണ ഹിന്ദു മതത്തെ കോൺഗ്രസ് പാർട്ടി ആക്രമിച്ചത് നിർഭാഗ്യകരമാണെന്നും സംബിത് പത്ര കൂട്ടിച്ചേര്‍ത്തു.
ആദ്യം സൽമാൻ ഖുർഷിദും പിന്നീട് അൽവി സാഹബും ഇപ്പോൾ അവരുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവായ രാഹുൽ ഗാന്ധിയും ഹിന്ദുമതത്തെയും ഹിന്ദുത്വത്തെയും ആക്രമിച്ചു. 2010 ഓഗസ്റ്റ് 25 നാണ് പി ചിദംബരം ആദ്യമായി കാവി ഭീകരത എന്ന വാക്ക് ഉപയോഗിച്ചത്.
Also read: Rahul Gandhi on Hindutva: ഹിന്ദുമതവും ഹിന്ദുത്വയും വ്യത്യസ്തമെന്ന് രാഹുൽ ഗാന്ധി
എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് അവര്‍ ക്ഷേത്രങ്ങളില്‍ പോയി സന്ദര്‍ശനം നടത്തുന്നു. ഇത് വോട്ട് ബാങ്ക് ലക്ഷ്യം വച്ച് മാത്രമാണെന്നും ബിജെപി വിമര്‍ശിച്ചു. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് ഹിന്ദുമതത്തെ ബോക്കോ ഹറാമിനോടും ഐഎസിനോടും താരതമ്യപ്പെടുത്തി.
ശശി തരൂർ ഹിന്ദു താലിബാൻ എന്ന പദം ഉപയോഗിച്ചു. ശേഷം ഹിന്ദുത്വവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് രാഹുല്‍ ഗാന്ധിയും ചോദിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ കാമ്പെയിനായ ജൻ ജാഗരൺ അഭിയാൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍. ഹിന്ദു മതം മുസ്ലിമിനെയോ സിഖുകാരനെയോ തല്ലാനോ കൊല്ലാനോ അല്ല പറയുന്നതെന്നും എന്നാൽ ഹിന്ദുത്വ അതാണ് പറയുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.