തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 102.89 രൂപയും, ഡീസലിന് 96.47 രൂപയുമായി. കൊച്ചിയില്‍ 101.01 രൂപയാണ് ഇന്നത്തെ പെട്രോൾ വില , ഡീസലിന് വില 94.71 രൂപയും. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും പെട്രോൾ ഡീസല്‍ വില ഉയരുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ രാജ്യാന്തര എണ്ണവില വീപ്പയ്‌ക്ക് 3.39 ഡോളർ കുറഞ്ഞിരുന്നു. ജൂണില്‍ രാജ്യത്ത് ഇന്ധനവില വർധിച്ചത് 17 തവണയാണ്. സംസ്ഥാനത്ത് പെട്രോള്‍ വില 100 കടന്നത് ജൂണ്‍ 24നാണ്.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മെയ് നാല് മുതൽ പെട്രോൾ– ഡീസൽ വിലയിൽ തുടർച്ചയായ വർധനയാണുണ്ടാകുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.
Also Read: സഹകരണ മന്ത്രാലയ രൂപീകരണം സംസ്ഥാനങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം : വി.എന്‍ വാസവന്‍