ശ്രീനഗർ: ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിൽ ഒന്നര കിലോ സ്വർണവുമായി നാലുപേർ പിടിയിൽ. ഗുവാഹത്തിയിൽ നിന്ന് സ്വർണം കൊണ്ടുവന്ന് മാതാ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകരുടെ ബേസ് ക്യാമ്പായ കത്ര ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ വിൽക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. സംഘത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നതായി കത്ര പൊലീസ് പറഞ്ഞു. വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്‌തെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ജമ്മു കശ്‌മീരിൽ ഒന്നര കിലോ സ്വർണബിസ്‌ക്കറ്റുമായി നാലുപേർ പിടിയിൽ - four held with 1.5 kg gold biscuits in jammu kashmir
എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്‌തതായി പൊലീസ് അറിയിച്ചു